Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിന്‍റെ പടിയിൽനിന്ന് സാഹസിക യാത്ര; റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥികൾ VIDEO

text_fields
bookmark_border
ബസിന്‍റെ പടിയിൽനിന്ന് സാഹസിക യാത്ര; റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥികൾ VIDEO
cancel
Listen to this Article

ചെന്നൈ: അപകടകരമാം വിധം ബസിന്‍റെ പടിയിൽനിന്ന് യാത്ര ചെയ്യുന്ന വിദ്യാർഥികളുടേയും മുതിർന്നവരുടേയും ചിത്രങ്ങൾ ഇന്ത്യയിൽ പതിവ് കാഴ്ചയാണ്. തമിഴ്നാട് നിന്നും ഇത്തരത്തിൽ ബസിന്‍റെ പടിയിൽനിന്ന് യാത്ര ചെയ്യുകയും റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്യുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്.

തെങ്കാശിയിലാണ് സംഭവം. ബസിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ദൃശ്യം മൊബൈൽ കാമറയിൽ പകർത്തിയത്.

സ്വകാര്യ ബസിന്‍റെ പടികളിൽനിന്ന് യാത്ര ചെയ്യുന്ന നിരവധി കുട്ടികളെ ദൃശ്യത്തിൽ കാണാം. ഇതിൽ നിന്നും രണ്ട് വിദ്യാർഥികളാണ് ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുന്നത്.


സ്കൂളിലേക്ക് പുലിയറയിൽ നിന്നും സെങ്കോട്ടയിലേക്ക് യാത്രയായിരുന്നു ഇത്. കുട്ടികൾ വീണിട്ടും ബസ് യാത്ര തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപവാസികൾ ചേർന്നാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്.

രണ്ട് വിദ്യാർഥികളും യാത്രക്കിടെ അഭ്യാസങ്ങൾ ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ബസ് ജീവനക്കാരുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students thrown into the road while travelling from the steps of bus - VIDEO
Next Story