Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥിസമരം: ചെന്നൈ...

വിദ്യാർഥിസമരം: ചെന്നൈ കലാക്ഷേത്ര അടച്ചു

text_fields
bookmark_border
വിദ്യാർഥിസമരം: ചെന്നൈ കലാക്ഷേത്ര അടച്ചു
cancel

ചെ​ന്നൈ: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ നാ​ല് അ​ധ്യാ​പ​ക​രെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ലാ​ക്ഷേ​ത്ര ഫൗ​ണ്ടേ​ഷ​ൻ കാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന ധ​ർ​ണ​യെ തു​ട​ർ​ന്ന്​ ഏ​പ്രി​ൽ ആ​റു​വ​രെ അ​ട​ച്ചു. കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പി​നു​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര രു​ക്മി​ണി ദേ​വി കോ​ള​ജ്​ ഓ​ഫ്​ ഫൈ​ൻ ആ​ർ​ട്​​സ്​ ഡ​യ​റ​ക്ട​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ന്നി​വ​രോ​ട്​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ 12ന്​ ​നേ​രി​ൽ ഹാ​ജ​രാ​വാ​ൻ ത​മി​ഴ്​​നാ​ട്​ വ​നി​ത ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കു​മ​രി ഉ​ത്ത​ര​വി​ട്ടു.

വെ​ള്ളി​യാ​ഴ്ച ഇ​വ​ർ ക​ലാ​ക്ഷേ​ത്ര കാ​മ്പ​സ്​ സ​ന്ദ​ർ​ശി​ച്ച്​ പ്ര​തി​ഷേ​ധ​ത്തി​ലേ​ർ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ക​മീ​ഷ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല.ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ര​ണ്ട്​ പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​ക​ൾ സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​ന്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ മു​ഖേ​ന പ​രാ​തി​പ്പെ​ട്ടു.

ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ രേ​ഖ ശ​ർ​മ​യും സ്ഥാ​പ​ന​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചെ​ന്നൈ സി​റ്റി പൊ​ലീ​സും കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു. സാ​യ് കൃ​ഷ്ണ​ൻ, സ​ഞ്​​ജി​ത്​​ലാ​ൽ, ഹ​രി​പ​ത്മ​ൻ, ശ്രീ​നാ​ഥ്​ എ​ന്നീ അ​ധ്യാ​പ​ക​ർ ക​ലാ​പ​രി​ശീ​ല​ന​സ​മ​യ​ത്തും മ​റ്റും വി​ദ്യാ​ർ​ഥി​ക​ളെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്ന​താ​യാ​ണ്​ ആ​രോ​പ​ണം.

വാ​ട്സ്​​ആ​പ്​ ചാ​റ്റു​ക​ളി​ലും മ​റ്റും ലൈം​ഗി​ക​ച്ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളും അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ അ​യ​ക്കാ​റു​ണ്ടെ​ന്ന്​ പ​രാ​തി​യു​ണ്ട്.അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധ​സ​മ​രം തു​ട​രു​മെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ നി​യ​മ​സ​ഭ​യി​ലും അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Students strikeChennai Kalakshethra
News Summary - Students strike: Chennai Kalakshethra closed
Next Story