Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുൾഡോസർ രാജ്​, ബാബരി...

ബുൾഡോസർ രാജ്​, ബാബരി വിധി, ഹിജാബ്​ വിവാദം, 370ാം അനുച്ഛേദം; ജസ്റ്റിസ് ചന്ദ്രചൂഡിനെ കടുത്ത ചോദ്യങ്ങളാൽ നേരിട്ട് വിദ്യാർഥികൾ

text_fields
bookmark_border
justice dy chandrachud
cancel
camera_alt

File Photo

Listen to this Article

ന്യൂഡൽഹി: മനുഷ്യാവകാശ സെമിനാറിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡിനെ വിദ്യാർഥികൾ ചോദ്യശരങ്ങൾ കൊണ്ട്​ എതിരേറ്റു. 'മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും പൗരസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിലും ജനാധിപത്യത്തിൽ കോടതികൾക്കുള്ള പങ്ക്​' എന്ന വിഷയത്തി​ൽ ലണ്ടൻ കിങ്സ്​ കോളജ്​ സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാറിലാണ്​ വിദ്യാർഥികൾ ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡിനെ കടുത്ത ചോദ്യങ്ങളാൽ നേരിട്ടത്​.

സുപ്രീംകോടതി ഇന്ത്യയിലെ മുസ്​ലിം ന്യൂനപക്ഷത്തിന്‍റെ കേസുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ. മുസ്​ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും കേസുകൾ ഇന്ത്യൻ കോടതികൾ വിവേചനപരമായി കൈകാര്യം ചെയ്യുന്നുവെന്ന കാഴ്ചപ്പാട്​ നീതിയുക്​തമല്ലെന്ന്​ ജസ്റ്റിസ്​ ചന്ദ്രചൂഡ്​ പറഞ്ഞു.

ഇന്ത്യയുടെ ഭാവി ചീഫ്​ ജസ്റ്റിസ് കൂടിയായ​ ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ കൂടി ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച്​ ബാബരി ഭൂമി രാമക്ഷേ​ത്രത്തിന്​ വിട്ടു കൊടുത്ത വിധി, മുസ്​ലിം ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും തകർക്കുന്ന ബുൾഡോസർ രാജ്​, ഹിജാബ്​ വിവാദം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ്​ നീക്കം ചെയ്യൽ തുടങ്ങിയ വിഷയങ്ങളെല്ലാം വിദ്യാർഥികൾ ഉന്നയിച്ചു. വിഷയം കോടതിയിലായതിനാലും ഒരു ജഡ്ജിയായതിനാലും കൂടുതൽ പ്രതികരിക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസ്​ ചന്ദ്രചൂഡ്​ കൂടുതലായും നൽകിയ ഉത്തരം.

ബാബരി ഭൂമി രാമക്ഷേത്രത്തിന്​ വിട്ടുകൊടുത്ത വിധിയെ കുറിച്ച്​ ചോദിച്ചപ്പോൾ താൻ ആ ബെഞ്ചിലുണ്ടായിരുന്നതിനാൽ പ്രതികരിക്കാനാവില്ലെന്നും ആ വിധിയെ വിമർശിക്കുന്നത്​ ശരിയല്ലെന്നാണ്​ താൻ കരുതുന്നതെന്നും ജസ്റ്റിസ്​ ചന്ദ്രചൂഡ്​ മറുപടി നൽകി. ബുൾഡോസർ വിഷയം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച്​ പരിഗണിച്ചിട്ടുണ്ടെന്നും നോട്ടീസ്​ അയച്ചിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice DY Chandrachudbabri verdictSupreme courtbuldozer raj
News Summary - students questions Supreme Court Judge at the Human Rights Seminar
Next Story