Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിതാ ഹോസ്റ്റലിന് പകരം...

വനിതാ ഹോസ്റ്റലിന് പകരം കോളജിൽ പശു ഗവേഷണ കേന്ദ്രം; പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ

text_fields
bookmark_border
Cow 31122
cancel

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഹൻസ്‌രാജ് കോളജിൽ വനിതാ ഹോസ്റ്റലിന് പകരം പശു സംരക്ഷണ ഗവേഷണ കേന്ദ്രം സ്ഥാപിച്ചതിനെതിരെ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. വനിതാ ഹോസ്റ്റലിനായി അനുവദിച്ച സ്ഥലത്ത് കോളജ് അധികൃതർ സ്വാമി ദയാനന്ദ് പശു സംരക്ഷണ ഗവേഷണ കേന്ദ്രം നിർമിച്ചതായി ഹൻസ്‌രാജ് കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് ആരോപിച്ചു.

ഗവേഷണ ആവശ്യങ്ങൾക്കായി സംരക്ഷണ കേന്ദ്രത്തിൽ ഒരു പശു ഉണ്ടെന്നും ഈ സ്ഥലം പശു ഗവേഷണ കേന്ദ്രം നിർമിക്കാന്‍ അനുവദിച്ചതാണെന്നും കോളജ് പ്രിൻസിപ്പൽ രമാശർമ്മ പറയുന്നു. ഇവിടെ ഹോസ്റ്റൽ നിർമിക്കാന്‍ പദ്ധതിയിട്ടില്ലെന്നും അവർ പറഞ്ഞു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തിന് മറ്റു വിദ്യാർഥി സംഘടനകളും പിന്തുണ നൽകിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക, വിദ്യാർഥി ക്ഷേമത്തിന് മുൻഗണന നൽകുക, വിദ്യാഭ്യാസത്തിലെ കാവിവൽക്കരണം ഇല്ലാതാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ കോളജിന് പുറത്ത് പ്രകടനം നടത്തിയത്. വർഗീയ ശക്തികളിൽ നിന്ന് കാമ്പസ് തിരിച്ചുപിടിക്കുമെന്നും പശു ഗവേഷണ കേന്ദ്രമുള്ള സ്ഥലത്ത് വനിതാ ഹോസ്റ്റൽ നിർമിക്കാന്‍ സമർദ്ദം ചെലുത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow centre
News Summary - Students protest construction of cow centre at Delhi University's Hansraj College
Next Story