പശ്ചിമബംഗാളിൽ 10,12 ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം പരീക്ഷയില്ല
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ 10,12 ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം വാർഷികപരീക്ഷയില്ല. സംസ്ഥാന വിദ്യഭ്യാസ വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2021ൽ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചു.
10,12 ക്ലാസുകളിലെ വിദ്യാർഥികളെ പരീക്ഷ നടത്താതെ തന്നെ ജയിപ്പിക്കും. നവംബർ മധ്യത്തോടെ മാത്രമേ സ്കൂളുകൾ തുറക്കുന്ന കാര്യം ചർച്ച ചെയ്യുവെന്നും മമത ബാനർജി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് പശ്ചിമബംഗാൾ സർക്കാറിെൻറ തീരുമാനം.
രാജ്യത്ത് സ്കൂളുകൾ തുറക്കാനുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിരുന്നു. എന്നാൽ, പല സംസ്ഥാനങ്ങളും സ്കുളുകൾ തുറന്നിട്ടില്ല. വിദ്യാർഥികളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും അത് മുൻനിർത്തി മാത്രമേ സ്കൂളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമെടുക്കു എന്നും പശ്ചിമബംഗാൾ വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

