യു.കെയിലേക്ക് വരുന്ന വിദ്യാർഥികൾ ജാഗ്രത പാലിക്കണം -ഇന്ത്യൻ ഹൈക്കമീഷണർ
text_fieldsലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക് വരുന്ന ചില വിദ്യാർഥികൾ, അനധികൃത ഏജൻസികളുടെ ചൂഷണത്തിനു വിധേയമാകുന്നതായും സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.
യു.കെയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനയാത്ര അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബ്രിട്ടൻ കെ.എം.സി.സി ഭാരവാഹികൾ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ബ്രിട്ടൻ കെ.എം.സി.സി പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും തുടർ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.
ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എം.പിയുമായ അഡ്വ. ഹാരിസ് ബീരാൻ, ബ്രിട്ടൻ കെ.എം.സി.സി ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ് പ്രസിഡന്റ് അഹമ്മദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

