Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ  ഇല്ലാത്ത...

ആധാർ  ഇല്ലാത്ത വിദ്യാർഥികൾക്ക്​ യു.പിയിൽ പൊതുപരീക്ഷ എഴുതാനാവില്ല

text_fields
bookmark_border
Aadhaar
cancel

ലക്​നോ: ഉത്തർപ്രദശിൽ 10,12 ക്ലാസുകളിലെ പൊതുപരീക്ഷക്ക്​ ആധാർ കാർഡ്​ നിർബന്ധമാക്കുന്നു. യു.പി വിദ്യാഭ്യാസ വകുപ്പാണ്​ തീരുമാനത്തിന്​ പിന്നിൽ. അടുത്ത വർഷം മുതൽ തീരുമാനം നടപ്പിലാക്കാനാണ്​ വിദ്യാഭ്യാസ വകുപ്പി​​െൻറ പദ്ധതി.

​അടുത്ത വർഷം ഫെബ്രുവരി ആറിനാണ്​ യു.പിയിൽ പൊതുപരീക്ഷ ആരംഭിക്കുന്നത്​. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ അഡ്​മിഷൻ ടിക്കറ്റിനൊപ്പം ആധാർ കാർഡ് കൂടി കൊണ്ടുവരണം. ആധാർ കൊണ്ട്​ വരാത്തവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നാണ്​ വിദ്യാഭ്യാസ വകുപ്പ്​ വ്യക്​തമാക്കിയിരിക്കുന്നത്​. പരീക്ഷയിലെ വ്യാജ രജിസ്​ട്രേഷനുകൾ തടയുന്നതിനാണ്​ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന്​ ഉത്തർപ്രദേശ് വിദ്യാഭ്യാസ​ ബോർഡ്​ സെക്രട്ടറി നീന ശ്രീവാസ്​തവ പ്രതികരിച്ചു.

അടുത്ത വർഷം മുതൽ ആധാർ കാർഡ്​ പരീക്ഷകളിൽ നിർബന്ധമാക്കിയുള്ള ഉത്തരവ്​ ഉത്തർപ്രദേശ്​ ജില്ലാ വിദ്യഭ്യാസ ഒാഫീസുകൾ സ്​കുളുകൾക്ക്​ കൈമാറിയെന്നാണ്​ റിപ്പോർട്ട്​. യു.പി വിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ ചീഫ്​ സെക്രട്ടറി സഞ്​ജയ്​ അഗർവാൾ ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്​. എകദേശം 37,12,508 വിദ്യാർഥികൾ പത്താം ക്ലാസ്​ പരീക്ഷക്കായും 30,17,032 വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷക്കായും യു.പിയിൽ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. പൊതുപരീക്ഷക്ക്​ രജിസ്​റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സി.ബി.എസ്​.ഇയും​ ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar cardmalayalam newsUP Board ExaminationYogi Adityanath
News Summary - Students alert! Don’t have Aadhaar card? You cannot sit for UP Board 10th, 12th examinations-India news
Next Story