പെൺകുട്ടിയാവാൻ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി
text_fieldsപ്രതീകാത്മക ചിത്രം
പ്രയാഗ് രാജ്: ആൺകുട്ടിയിൽനിന്ന് പെൺകുട്ടിയായി മാറുന്നതിനായി, 17 വയസ്സുള്ള വിദ്യാർഥി തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഒരു സ്വകാര്യ ഡോക്ടറുടെ ഉപദേശപ്രകാരം, മുറിയിൽ തന്നെ അനസ്തേഷ്യ കുത്തിവെച്ച ശേഷമാണ് ഈ പ്രവൃത്തി ചെയ്തത്. അനസ്തേഷ്യയുടെ ഫലം കുറഞ്ഞപ്പോൾ വേദന കൂടുകയും വിദ്യാർഥി വീട്ടുടമസ്ഥന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
അമേഠി സ്വദേശിയായ വിദ്യാർഥി ഉയർന്ന മാർക്കോടെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷപാസായശേഷം ബിരുദപഠനത്തിനും യുപിഎസ്‍സി പരീക്ഷാ തയാറെടുപ്പിനായാണ് പ്രയാഗ് രാജിലെത്തിയത്. കർഷക ദമ്പതികളുടെ പ്രതീക്ഷയായ ഏകമകനായിരുന്നു.ഗൂഗ്ളിലും യൂട്യൂബിലും പെൺകുട്ടിയാകാനുള്ള വഴികൾ അന്വേഷിക്കുകയും പ്രയാഗ് രാജിലെ കഠ്റയിലെ ഒരു സ്വകാര്യ ഡോക്ടറെ കണ്ട് പെൺകുട്ടിയാവാനുള്ള ആഗ്രഹം അറിയിച്ചു.
തുടർന്നാണ് ആദ്യമായി തന്റെ ജനനേന്ദ്രിയം നീക്കം ചെയ്യണമെന്നും വീട്ടിൽ തന്നെ ചെയ്യുന്ന രീതികളും പറഞ്ഞുകൊടുക്കുകയായിരുന്നു. അനസ്തേഷ്യ ഇൻജക്ഷൻ, സർജിക്കൽ േബ്ലഡ്, ബാന്റേജുകളെല്ലാം വാങ്ങി മുറിയിലെത്തി സ്വയം അനസ്തേഷ്യ ഇൻജക്ഷൻ കുത്തിവെച്ച് അരക്ക് കീഴ്പ്പോട്ട് മരവിപ്പിക്കുകയും സർജിക്കൽ േബ്ലഡ് ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ച് നീക്കുകയായിരുന്നു. ബാന്റേജ് ഉപയോഗിച്ച് കെട്ടിവെച്ചെങ്കിലും ആറു മണിക്കൂറിന് ശേഷം അനസ്തേഷ്യയുടെ മരവിപ്പ് മാറിയപ്പോൾ വേദന കൂടുകയായിരുന്നു.
വീട്ടുടമസ്ഥനെ വിളിച്ച് ആശുപത്രിയിലെത്തി പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടികളോട് താൽപര്യമില്ലെന്നും തന്റെ ശബ്ദം സ്ത്രീ ശബ്ദമാണെന്നും നടക്കുന്നതും സ്ത്രീകളെ പോലെയായതുകൊണ്ടാണ് ലിംഗമാറ്റം നടത്താൻ ശ്രമിച്ചതെന്നും ജീവന് ഭീഷണിയാവുമെന്ന് അറിഞ്ഞില്ലെന്നും ഡോക്ടർമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഐ.എ.എസുകാരനാക്കാനാണ് പ്രയാഗ് രാജിേലക്ക് മകനെ പഠിക്കാനയച്ചതെന്നും ഇപ്പോൾ മകനെ ആൺകുട്ടിയായി തന്നെ തിരിച്ചു കിട്ടിയാൽ മതിയെന്നുമാണ് വിദ്യാർഥിയുടെ മാതാവ് പറയുന്നത്.ജെൻഡർ അട്രോസിറ്റി ഡിസോഡർ എന്ന മാസസികാവസ്‍ഥയിലാണ് വിദ്യാർഥിയെന്നും ചികിത്സിച്ച് മാറ്റാവുന്നതാണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് സർജറിക്കുശേഷം പഴയനിലയിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാരും വിദ്യാർഥിയുടെ മാതാപിതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

