‘പഠനൈവകല്യ’ത്തിൽ മോദിയുടെ തമാശ; ഖേദകരമെന്ന് ബാധിതർ
text_fieldsന്യൂഡൽഹി: ‘പഠനവൈകല്യ’മെന്ന അവസ്ഥയെ പരിഹസിച്ച് പ്രധാനമന്ത്രി നേരന്ദ്ര േമാദ ി. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഇത്തരം തമാശകൾ പറയുന്നത് ഖേദകരമെന്ന് ബാധിതര ുടെ സംഘടന.
സ്മാർട്ട് ഇന്ത്യ ഹാക്കത്തണിെൻറ ഭാഗമായി കഴിഞ്ഞദിവസം നടന്ന വിഡിയോ കോൺഫറൻസിലായിരുന്നു മോദിയുടെ വിവാദ പരാമർശം. പഠനവൈകല്യ പ്രശ്നം നേരിടുന്ന വി ദ്യാർഥികൾക്കായുള്ള തെൻറ പ്രോജക്ട് അവതരിപ്പിക്കുകയായിരുന്നു ഡറാഡൂണിൽനിന്നുള്ള വിദ്യാർഥിനി.
കുട്ടിയുടെ സംസാരം മുറിച്ച് ഇടക്കു കയറിയ മോദി, ‘40-50 വയസ്സുള്ള കുട്ടികൾക്കും ഇത് ഉപകാരപ്പെടുമോ’ എന്ന് േചാദിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹംതന്നെ ചിരിക്കാൻ തുടങ്ങി. പിന്നീട് ഇങ്ങനെ കൂട്ടിച്ചേർത്തു: ‘‘അങ്ങനെയെങ്കിൽ അത്തരം കുട്ടികളുടെ അമ്മമാർക്ക് നല്ല സന്തോഷമാകും.’’ ഇതോടെ, രാഹുൽ ഗാന്ധിയെ ഉദ്ദേശിച്ചാണ് മോദി ഇതുപറഞ്ഞെതന്ന നിലയിൽ സാമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു. പിന്നാലെ നാഷനൽ പ്ലാറ്റ്ഫോം േഫാർ ദ റൈറ്റ്സ് ഒാഫ് ദ ഡിസേബ്ൾഡ് (എൻ.പി.ആർ.ഡി) പ്രധാനമന്ത്രിയെ വിമർശിച്ച് രംഗത്തെത്തി.
വിദ്യാർഥിനിയുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിനു പകരം രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാനുള്ള അവസരമായാണ് മോദി ഇതിനെ കണ്ടതെന്ന് അവർ പറഞ്ഞു.
പഠനവൈകല്യം അനുഭവിക്കുന്നവരെ മോശമായി കാണിക്കുന്ന, തീർത്തും നിരുത്തരവാദപരമായ നിലപാടാണിത്.
ഇത്രയും ഉന്നതമായ പദവി വഹിക്കുന്ന ആളെന്നനിലയിൽ മാപ്പർഹിക്കാത്ത പ്രവൃത്തിയുമാണ് -എൻ.പി.ആർ.ഡി കൂട്ടിച്ചേർത്തു.
Making fun of Dyslexia to target political opponent. There is no low which is too Low for Narendra Modi. Worse are the students who were clapping but cant blame them. When the PM of the Nation is such a Cheap Man, they had to entertain him pic.twitter.com/bJ7apIlpup
— Joy (@Joydas) March 3, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
