Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതര സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ചു; മുസ്‌ലിം വിദ്യാർത്ഥിയെ ബജ്റങ് ദൾ തല്ലിച്ചതച്ചു

text_fields
bookmark_border
ഇതര സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ചു; മുസ്‌ലിം വിദ്യാർത്ഥിയെ ബജ്റങ് ദൾ തല്ലിച്ചതച്ചു
cancel

യാദ്ഗിർ: ഇതര സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് കർണാടകയിൽ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് ബജ്റങ് ദൾ. 25കാരനായ വാഹിദ് റഹ്മാൻ എന്ന വിദ്യാർഥിക്കാണ് മർദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച യാദ്ഗിറിലാണ് സംഭവമുണ്ടായത്.

വാഹിദ് തന്‍റെ കോളജിൽനിന്ന് മടങ്ങുമ്പോൾ ബജറങ് ദൾ പ്രവർത്തകരായ ഒമ്പത് പേരെത്തി ഒരു മുറിയിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട മർദനം ആരംഭിക്കുകയായിരുന്നു. അഞ്ച് മണിക്കൂർ തന്നെ മുറിക്കുള്ളിൽ വെച്ച് അക്രമികൾ മർദിച്ചെന്ന് വാഹിദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പെൺകുട്ടിയോട് വീണ്ടും സംസാരിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥി പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഒമ്പത് പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു പ്രതിയെ പോലും ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - student thrashed by Bajrang Dal for speaking to girl from another community
Next Story