നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളിൽ മർദിച്ചു, ചെരുപ്പൂരി മുഖത്തടിച്ചു; തമിഴ്നാട്ടിൽ വിദ്യാർഥിക്ക് നേരെ റാഗിങ്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ഐ.ടി.ഐയിൽ വിദ്യാർഥിക്ക് നേരെ ക്രൂരമർദനം. മധുര ജില്ലയിലെ ഐ.ടി.ഐയിലാണ് റാഗിങിന്‍റെ പേരിൽ വിദ്യാർഥിയെ നഗ്നയാക്കി ക്രൂരമായ മർദനം നടന്നത്. സംഭവത്തിൽ വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിൽ മൂന്ന് സീനിയർ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു.
വിദ്യാർഥിയെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മർധിക്കുകയും ചെരുപ്പ് കൊണ്ട് മുഖത്ത് അടിക്കുന്നത് ഉൾപ്പെടെയുള്ള മർദനത്തിന്‍റെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്പൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർഥിയെയാണ് പ്രായപൂർത്തിയാകാത്ത മൂന്ന് സീനിയർ വിദ്യാർഥികൾ ആക്രമിച്ചത്.
ക്രൂര മർദനത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചടോടെയാണ് സംഭവം പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. ഇര പട്ടികജാതിക്കാരനല്ലെന്നും പൊലീസ് വ്യക്തമാക്കി. ഇരയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല.കൂടുതൽ അന്വേഷണം നടന്നുവരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.
തമിഴ്നാട്ടിൽ വിദ്യാർഥികൾക്കിടയിൽ റാഗിങ്ങ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. റാഗിങ്ങ് സംബന്ധമായ നിരവധി പരാതികൾ മുമ്പും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം അതിക്രമങ്ങൾ തടയുന്നതിനായി കടുത്ത നടപടികൾ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

