Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റമുറി വീട്ടിൽ​​...

ഒറ്റമുറി വീട്ടിൽ​​ ഉൗഴം വെച്ചാണുറക്കം; കോവിഡ്​ പോസിറ്റീവായ വിദ്യാർഥി 11 ദിവസം ക്വോറൻറീനിലിരുന്നത്​ മരമുകളിൽ

text_fields
bookmark_border
ഒറ്റമുറി വീട്ടിൽ​​ ഉൗഴം വെച്ചാണുറക്കം; കോവിഡ്​ പോസിറ്റീവായ വിദ്യാർഥി 11 ദിവസം ക്വോറൻറീനിലിരുന്നത്​ മരമുകളിൽ
cancel

ഹൈദരാബാദ്: കോവിഡ്​ പോസിറ്റീവായ വിദ്യാർഥിക്ക്​ ക്വോറൻറീനീലിരിക്കാൻ ഒറ്റമുറി വീട്ടിലിടമില്ല, 18 കാരൻ 11 ദിവസം ക്വോറൻറീനീലിരുന്നത്​ മരമുകളിൽ.

കോവിഡ് മനുഷ്യജീവിതങ്ങളിൽ ഏല്പിക്കുന്ന ആഘാതങ്ങളുടെ ആഴമാണ്​ തെലങ്കാനയിലെ നലഗൊണ്ട ജില്ലയിൽ നിന്നുള്ള ഈ വാർത്ത.

നലഗൊണ്ട ജില്ലയയിലെ ഗോത്രവർഗ്ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലാണ് 18 കാരനായ ശിവ​െൻറ വീട്. ഹൈദരാബാദിൽ ബിരുദ കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥിയാണ്. ഒരു മാസം മുമ്പ് നഗരത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്നാണ് ശിവൻ വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെ മെയ് 4 ന് ശിവൻ കോവിഡ് പോസിറ്റിവുമായി. മറ്റ്​ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സംവിധാനങ്ങളില്ലെന്ന്​ പറഞ്ഞ ആരോഗ്യവകുപ്പ് ശിവനോട് വീട്ടിൽ തന്നെ ക്വോറൻറീനീൽ പോകാൻ നിർദേശിച്ചു.

ഒറ്റമുറി ഉള്ള വീട്ടിൽ ക്വോറൻറീനീൽ പോകാൻ എവിടെയാണിടം? നാലു പേരടങ്ങുന്ന ബാക്കി കുടുംബം എങ്ങോട്ട് പോകും. അഞ്ച്​ പേർക്ക്​ തന്നെ ഒരുമിച്ചുറങ്ങാനുള്ള സൗകര്യം വീട്ടിലില്ല. പകലുറങ്ങിയാണ്​ രാത്രയിലെ ഉറക്കത്തി​െൻറ കടം വീട്ടുന്നത്​. ഈ ആലോചനകളാണ് ശിവനെ വീടിന് സമീപം ഉള്ള മരം "കോവിഡ് വാർഡ്" ആക്കാൻ പ്രേരിപ്പിച്ചത്.


മുളകൾ കൊണ്ടാണ് മരമുകളിൽ ശിവൻ കോവിഡ് വാർഡൊരുക്കിയത്. മഴയും ചൂടും തണുപ്പുമൊ​ക്കെ സഹിച്ച്​ കഴിഞ്ഞ 11 ദിവസവും ശിവൻ അവിടെയാണ് താമസിച്ചത്.

തനിക്ക്​ കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചതോടെ രോഗത്തെ ഭയക്കുന്ന ഗ്രാമവാസികൾ ആരും മിണ്ടാൻ പോലും തയാറായില്ല. ആരും വീടുകളിൽ നിന്ന് പുറത്തു പോലും വരുന്നില്ല ശിവൻ പറഞ്ഞു.

മരമുകളിലേക്ക് ഭക്ഷണവും മറ്റും എത്തിക്കാൻ ഒരു കയറും ബക്കറ്റും കെട്ടിയിട്ടുണ്ട്. അത്​ വഴി അമ്മയും സഹോദരങ്ങളും ഭക്ഷണവും മറ്റും മുകളിലെത്തിക്കും. വീട്ടിൽ ഒരു ശുചിമുറി മാത്രമാണുള്ളത്. അതുപയോഗിച്ചാൽ രോഗം ബന്ധുക്കൾക്ക് പകരാൻ സാധ്യത ഉള്ളതിനാൽ സൂര്യാസ്​തമയത്തിനുശേഷം ശിവൻ ഒഴിഞ്ഞ പറമ്പുകളിലേക്കും വയലുകളിലേക്കും പോകും. പകൽ ഏറുമാടത്തിൽ കിടന്ന്​ ഉറങ്ങുകയോ മൊബൈൽ സമയം ചെലവഴിച്ചും ദിവസം തളളി നീക്കും.

ഈ ഗ്രാമത്തിൽ 350 ഓളം കുടുംബങ്ങൾ ഉണ്ട്. പല കുടുംബങ്ങളുടെയും വീട് എന്നത് അടുക്കളയും ചിലപ്പോൾ ടോയ്‌ലറ്റും ഉൾപ്പെടുന്ന ഒരൊറ്റ മുറിയാണ്. ഒരുമിച്ച്​ ഉറങ്ങാൻ പോലും സൗകര്യങ്ങളില്ലാത്ത വീടുകൾ ഉണ്ട്​.

ഇവിടെ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയാൽ അയാൾക്ക് ക്വോറൻറീനീൽ പോകാൻ സംവിധാനങ്ങൾ ഒന്നും ഇല്ല. കോവിഡ് വന്ന ചിലർ ശുചിമുറിയിലും വയലുകളിലുമാണ് ക്വോറൻറീൻ കാലം കഴിച്ചുകൂട്ടുന്നത്. ചാക്കുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ മറകളിലാണ് മറ്റ്​ ചിലർ താമസിച്ചത്.

എന്തെങ്കിലും ചികിത്സ തേടണമെങ്കിൽ തന്നെ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം അഞ്ച് കിലോമീറ്റർ അകലെയാണ്. അവിടെയാണെങ്കിൽ കോവിഡ്​ പ്രതിരോധത്തിനാവശ്യമായ സൗകര്യങ്ങളൊന്നുമില്ല. 20 പേർക്ക്​ പോലും ദിവസം പരിശോധന നടത്താനുള്ള സംവിധാനമില്ല. അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ തേടേണ്ട ആശുപത്രിയിലെത്തണമെങ്കിൽ 30 കിലോമീറ്റർ സഞ്ചരിക്കണം. ഇതാണ്​ ഈ ഗ്രാമത്തി​െൻറ അവസ്ഥ ശിവൻ മാധ്യമങ്ങളോട്​ പറഞ്ഞു.

അതെ സമയം തെലങ്കാനയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലകളിൽ ഒന്നാണ് നലഗൊണ്ട ജില്ല. തെലങ്കാനയിൽ ഇതുവരെ 5,25,007 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentcovid 19
News Summary - Telangana student spends 11 days on a tree to isolate during Covid
Next Story