വിദ്യാർഥിനിക്ക് പീഡനം: ഡീൻ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസ്
text_fieldsെചന്നൈ: കാർഷിക സർവകലാശാല വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അസി. പ്രഫസർക്കും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ച ഡീൻ ഉൾപ്പെടെ മറ്റു നാലുപേർക്കുമെതിരെ തിരുവണ്ണാമല പൊലീസ് കേസെടുത്തു.
തിരുവണ്ണാമല വാഴച്ചനൂരിലെ തമിഴ്നാട് കാർഷിക കോളജ്- ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അസി. പ്രഫസർ ആർ. തങ്കപാണ്ഡ്യനാണ് മുഖ്യപ്രതി. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച സർവകലാശാല ഡീൻ, യൂനിവേഴ്സിറ്റി ഇേൻറണൽ കംപ്ലയിൻറ്സ് കമ്മിറ്റി ഒാഫിസർ, ഡെപ്യൂട്ടി വാർഡൻ, രണ്ടു വിദ്യാർഥിനികൾ എന്നിവരാണ് മറ്റു പ്രതികൾ.
തങ്കപാണ്ഡ്യനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സർവകലാശാല നിബന്ധനകൾ ലംഘിച്ചതിെൻറ പേരിൽ പെൺകുട്ടിയെ മറ്റൊരു കോളജിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് വിദ്യാർഥിനി തിരുവണ്ണാമല ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. മകിഴേന്തിക്ക് പരാതി നൽകിയത്. കോടതിയുടെ ഇടപെടലിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
