ഒന്നാംനിലയിൽനിന്ന് അധ്യാപിക തള്ളിയിട്ട വിദ്യാർഥിനിയുടെ നില ഗുരുതരം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സ്കൂൾ കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് അധ്യാപിക താഴേക്ക് തള്ളിയിട്ട വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലക്കും കാലിനും ഗുരുതര പരിക്കുണ്ടെന്നും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയുന്നില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ചയാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ കത്രികകൊണ്ട് പരിക്കേൽപിച്ചശേഷം അധ്യാപിക സ്കൂളിന്റെ ഒന്നാംനിലയിൽനിന്ന് വലിച്ചെറിഞ്ഞത്. അറസ്റ്റിലായ അധ്യാപിക ഗീത ദേശ്വാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവരെ മാനസികാരോഗ്യ വിദഗ്ധനെ കാണിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

