Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ്രിൽ പരിശീലനത്തിനിടെ...

ഡ്രിൽ പരിശീലനത്തിനിടെ വിദ്യാർഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു

text_fields
bookmark_border
ഡ്രിൽ പരിശീലനത്തിനിടെ വിദ്യാർഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു
cancel

ചെന്നൈ: ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാർഥി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. കോയമ്പത്തൂരിലെ കലൈ മകൾ ആർട്ട്​സ്​ ആൻറ്​ സയൻസ്​ കോളജിലെ ബി.ബി.എ രണ്ടാം വർഷ വിദ്യാർഥി ലോകേശ്വരി (19)യാണ്​ മരിച്ചത്​. 

വ്യാഴാഴ്​ച വൈകിട്ട്​ നാലുമണിയോടെയാണ്​ സംഭവം. അപകട സാധ്യതയുള്ളപ്പോൾ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുന്നതെങ്ങനെയെന്ന്​ കാണിക്കുന്നതിനിടെയാണ്​ അപകടമുണ്ടായത്. രണ്ടാം നിലയുടെ ബാൽക്കണിയിൽ നിന്ന്​ താഴേക്ക്​ ചാടാൻ ​പരിശീലകൻ അറുമുഗൻ ആവശ്യപ്പെ​െട്ടങ്കിലും പെൺകുട്ടി വിസമ്മതിച്ചു. തുടർന്ന്​ ഇയാൾ പെൺകുട്ടിയെ​ തള്ളിയിടുകയായിരുന്നു. എന്നാൽ തള്ളലി​​​െൻറ ആഘാതത്തിൽ ഒന്നാംനിലയിൽ  തലയിടിച്ച ​ശേഷം  നിലത്തേക്ക്​ തെറിച്ച​ു വീഴുകയായിരുന്നു. ​ ചാടുന്നവരെ പരിക്കേൽക്കാതെ പിടിക്കാൻ ​താഴെ വലപിടിച്ചിരുന്നുവെങ്കിലും കെട്ടിടത്തി​​​െൻറ അരികിൽ തട്ടി ലോകേശ്വരി വലയിൽ നിന്നും മാറി വീണു. പെൺകുട്ടിയെ പെട്ടന്ന്​ സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. 
സംഭവത്തിൽ പരിശീലകൻ അറുമുഗനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathcollegeTamil NadutrainingdisasterdrillPushed
News Summary - Student Pushed To Death In Disaster Training Drill At Tamil Nadu College- India news
Next Story