Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഠന സമ്മർദം: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു; മരിച്ചവരുടെ എണ്ണം 26 ആയി

text_fields
bookmark_border
Kota
cancel

ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. ഇതോടെ ഇവിടെ ഈ വർഷം ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 26 ആയി. നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥിയാണ് ജീവ​നൊടുക്കിയത്. യു.പി സ്വദേശിയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളാണ് എല്ലാവർഷവും എൻജിനീയറിങ്/മെഡിക്കൽ എൻ​ട്രൻസ് പരീക്ഷകളുടെ പരിശീലനത്തിനായി കോട്ടയിലെത്തുന്നത്. പഠന സമ്മർദവും പരാജയഭീതിയുമാണ് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നീറ്റുമായി ബന്ധപ്പെട്ട നിരവധി ആത്മഹത്യകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ കൂടുതലും കോട്ടയിലെ വിദ്യാർഥികളാണ്. ആത്മഹത്യകളുടെ വർധിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത രണ്ട് മാസത്തേക്ക് നീറ്റിനും മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പതിവ് പരീക്ഷകൾ നടത്തുന്നത് നിർത്തി​വെക്കാൻ നഗരത്തിലെ ജില്ലാ ഭരണകൂടം അടുത്തിടെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് നിർദേശം നൽകിയിരുന്നു.

ഹോസ്റ്റലുകളിലും പി.ജി താമസസ്ഥലങ്ങളിലും താമസിക്കുന്ന വിദ്യാർഥികൾക്കിടയിൽ വിഷാദമോ സമ്മർദമോ ഉണ്ടോയെന്ന് കണ്ടെത്താൻ വാർഡൻമാർ, മെസ് വർക്കർമാർ, ടിഫിൻ സേവന ദാതാക്കൾ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student Preparing For NEET In Kota Dies By Suicide, 26th Such Case This Year
Next Story