വിദ്യാർഥിയെ തോക്കിൻ മുനയിൽ നിർത്തി മോഷണം; പ്രതികൾ ഒളിവിൽ
text_fieldsഗുരുഗ്രാം: ഗുരുഗ്രാമിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതിന് ശേഷം ഒരു സംഘം വിദ്യാർഥികൾ കൊള്ളയടിച്ചതായി പരാതി. തോക്കിൻ മുനയിൽ നിർത്തിയാണ് കൊള്ള നടത്തിയത്. ഒരു സ്വകാര്യ സർവകലാശാലയിലാണ് സംഭവം.
വിദ്യാർഥിയിൽ നിന്നും സംഘം പണവും സ്വർണ മാലയുമാണ് കവർന്നത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് പച്ച്ഗാവ് ഏരിയയിലെ യൂണിവേഴ്സിറ്റിക്ക് പുറത്താണ് കൊള്ള നടന്നതെന്ന് പറയുന്നു.
ഉച്ചക്ക് ക്ലാസ് കഴിഞ്ഞ് കോളജിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജയന്ത് എന്നയാൾ പിസ്റ്റൾ കാണിച്ച് തന്നോട് കാർ നിർത്താൻ ആവശ്യപ്പെട്ടുവെന്ന് വിദ്യാർഥി പരാതിയിൽ പറയുന്നു. തൊട്ടുപിന്നാലെ, ജയന്തിന്റെ സുഹൃത്തുക്കളായ ജതിൻ ചാഹറും ഹർഷ് ശർമയും ഉൾപ്പെടെ മറ്റ് അഞ്ച് പേർ തന്നെ ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്തു. തന്റെ സ്വർണ ചെയിനും കാറിൽ നിന്ന് 8,000 രൂപയും കവർന്നതായാണ് പരാതി.
മർദനത്തിൽ ഗുരുതര പരിക്കേറ്റ് താൻ ജജ്ജാറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിദ്യാർഥി പറഞ്ഞു. പരാതിയെത്തുടർന്ന്, പ്രതികളായ വിദ്യാർഥികൾക്കെതിരെ മനേസർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

