Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോളജ് ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച് വിദ്യാർഥിനി നമസ്കരിച്ചതിനെതിരെ പരാതി
text_fieldsbookmark_border
Courtesy: ANI
Listen to this Article
ഭോപാൽ: മധ്യപ്രദേശിലെ കേന്ദ്ര സർവകലാശാലയുടെ ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച് മുസ്‍ലിം വിദ്യാർഥിനി നമസ്കാരം നിർവഹിച്ചതിനെതിരെ പരാതി. ഡോ. ഹരിസിങ് ഗൗർ സാഗർ സർവകലാശാലയിലാണ് സംഭവം.
ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തീവ്ര വലതുപക്ഷ സംഘടനകളും ഹിന്ദു ജാഗരൺ മഞ്ചുമാണ് നടപടി ആവശ്യപ്പെട്ട് സർവകലാശാല ഭരണവിഭാഗത്തിന് പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി വൈസ് ചാൻസലർ നീലിമ ഗുപ്ത പറഞ്ഞു.
മൂന്നുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാല പഠനത്തിനുള്ളതാണെന്നും മതപരമായ ആരാധനകൾ വീട്ടിൽവെച്ച് ചെയ്യണമെന്നും വൈസ് ചാൻസലർ വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

