സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒമ്പതാം ക്ലാസുകാരൻ മരിച്ചു
text_fieldsന്യൂഡൽഹി: സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ അടിപിടിയെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. വടക്കൻ ഡൽഹിയിൽ കരവർ മേഖലയിലെ സ്കൂളിലാണ് സംഭവം. സ്കൂളിലെ ടോയ്ലറ്റിലാണ് തുഷാർ കുമാർ എന്ന വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടത്തിയത്. തുഷാറുമായി അടികൂടിയ മൂന്നു വിദ്യാർഥികളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. തുഷാറിെൻറ മുഖത്ത് മർദ്ദനമേറ്റ പാടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വിദ്യാർഥികൾ ടോയ്ലെറ്റിൽ വച്ച് അടികൂടുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
ടോയ്ലെറ്റിൽ അബോധാവസ്ഥയിൽ തുഷാറിനെ കണ്ടെത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നെന്നും അവിടെ വച്ചാണ് മരണപ്പെട്ടതെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
എന്നാൽ, സ്കൂൾ അധികൃതർ എേന്താ ഒളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് തുഷാറിെൻറ രക്ഷിതാക്കൾ ആരോപിച്ചു. തങ്ങളെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവെൻറ ശരീരം തണുത്തിരുന്നു. അവൻ സ്കൂളിൽ വച്ചു തന്നെ മരണപ്പെട്ടിരുന്നു. എന്നാൽ സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞത് അവന് വയറുവേദനയാണെന്നായിരുന്നു.
വിദ്യാർഥി വാഷ്റൂമിൽ പോകുന്നതിെൻറ ദൃശ്യങ്ങളുണ്ട്. അവിടെ വച്ച് വിദ്യാർഥികളുമായി അടികൂടുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വിദ്യാർഥികൾ അവനെ അടിച്ചുകൊന്നതാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. അതേസമയം, കുട്ടിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ സ്കൂൾ ഉപരോധിച്ചു.
കഴിഞ്ഞ സെപ്തംബറിൽ ഗുഡ്ഗാവിലെ റയാൻ ഇൻറർ നാഷണൽ സ്കൂളിലെ ടോയ്ലറ്റിൽ പ്രദ്യുമ്നൻ താക്കൂർ എന്ന രണ്ടാം ക്ലാസ് വിദ്യാർഥിയെ മുതിർന്ന വിദ്യാർഥി കഴുത്തറുത്ത് കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
