ചെന്നൈ: ഒാൺലൈൻ െഗയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കോളജ് വിദ്യാർഥി ആത്മഹത്യ ചെയ്തു. നഗരത്തിലെ സ്വകാര്യ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ ചെന്നൈ ഡി.ബി സത്രം നിതിഷ്കുമാർ(20) ആണ് ജീവനൊടുക്കിയത്.
കോവിഡ് പശ്ചാത്തലത്തിൽ കോളജ് അവധിയായതിനാൽ ചെന്നൈ അമൈന്തക്കരയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്നു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചപ്പോഴാണ് കടക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിൽ ഒാൺലൈൻ ഗെയിമുകളിൽ പണം നഷ്ടെപ്പട്ടുവെന്ന് പറയുന്നു. പണം വീണ്ടെുക്കാമെന്ന പ്രതീക്ഷയോടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പണമെടുത്തും കളിച്ചു. എന്നാൽ, അതും നഷ്ടപ്പെട്ടു. അമൈന്തക്കര പൊലീസ് കേസെടുത്തു. മൃതദേഹം കീഴ്പാക്കം ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു.