Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികളുടെ ചുംബന വീഡിയോ വൈറലായി; ഒരാൾ കസ്റ്റഡിയിൽ

text_fields
bookmark_border
വിദ്യാർഥികളുടെ ചുംബന വീഡിയോ വൈറലായി; ഒരാൾ കസ്റ്റഡിയിൽ
cancel
Listen to this Article

മംഗലൂരു: കർണാടകയിൽ വിദ്യാർഥികളായ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ഫ്ലാറ്റിൽ വെച്ചാണ് സ്കൂൾ യൂനിഫോം ധരിച്ച വിദ്യാർഥികൾ ചുംബിക്കുന്നത്.വിദ്യാർഥികളായ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ഫ്ലാറ്റിൽ വെച്ചാണ് സ്കൂൾ യൂനിഫോം ധരിച്ച വിദ്യാർഥികൾ ചുംബിക്കുന്നത്.

സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. വിദ്യാർഥികൾ ചേർന്ന് സംഘടിപ്പിച്ച ചുംബന മത്സരത്തിൽ പ​ങ്കെടുക്കാനെത്തിയതാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിച്ച വിദ്യാർഥിയെയാണ് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആറു മാസം മുമ്പ് സ്വകാര്യ ഫ്ലാറ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് പുറത്തറിഞ്ഞത്. ഒരാഴ്ച മുമ്പ് വിദ്യാർഥികളിലൊരാൾ വിഡിയോ വാട്സ് ആപിൽ പങ്കുവെക്കുകയും പിന്നീടത് വൈറലാവുകയുമായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർഥികളെ പുറത്താക്കിയിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student Detained After Kissing Video Goes Viral In Karnataka
Next Story