ചോക്ലറ്റ് മോഷ്ടിക്കുന്ന വിഡിയോ പ്രചരിച്ചു; വിദ്യാർഥിനി ആത്മഹത്യ ചെയ്തു
text_fieldsകൊൽക്കത്ത: ഷോപ്പിങ് മാളിൽനിന്ന് ചോക്ലറ്റ് മോഷ്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന്റെ മനോവിഷമത്തിൽ കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ ആലിപുർദുവാർ ജില്ലയിലാണ് സംഭവം.വിദ്യാർഥിനിയെ ജെയ്ഗാവോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ 29ന് സഹോദരിക്കൊപ്പം ഷോപ്പിങ് മാളിലെത്തിയ വിദ്യാർഥി അവിടെനിന്ന് ഇറങ്ങുന്നതിനിടെ ചോക്ലറ്റ് മോഷ്ടിച്ചു എന്ന് ആരോപിച്ച് ജീവനക്കാർ പിടികൂടിയിരുന്നതായി പിതാവ് പറഞ്ഞു. തുടർന്ന് പെൺകുട്ടി ചോക്ലറ്റിന്റെ പണം നൽകുകയും മാപ്പുപറയുകയും ചെയ്തിരുന്നു. പക്ഷേ, അതിനുശേഷം ഷോപ്പിങ് മാൾ അധികൃതർ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.ഷോപ്പിങ് മാളിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

