Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തുക്കൾ പണയംവെച്ച സ്വർണമാല തിരി​െക ലഭിച്ചില്ല; വിദ്യാർഥിനി ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
സുഹൃത്തുക്കൾ പണയംവെച്ച സ്വർണമാല തിരി​െക ലഭിച്ചില്ല; വിദ്യാർഥിനി ആത്​മഹത്യ ചെയ്​തു
cancel

ഹൈദരാബാദ്​: ബിസിനസ്​ നടത്താൻ സുഹൃത്തുക്കൾക്ക്​ നൽകിയ സ്വർണമാല തിരികെ ലഭിക്കാത്തതിൽ മനംനൊന്ത്​ വിദ്യാർഥിനി ആത്​മഹത്യ ചെയ്​തു. 21കാരിയായ ബിരുദ വിദ്യാർഥിനിയാണ്​ ശനിയാഴ്​ച വൈകീട്ട്​ മരിച്ചത്​. 

വിദ്യാർഥിനിയു​െട രണ്ട്​ സുഹൃത്തുക്കൾ ദീപാവലിക്ക്​ പടക്കവിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്​ പണം സംഘടിപ്പിക്കാൻ യുവതിയുടെ​ സ്വർണ മാല പണയം വെച്ചു. എന്നാൽ പടക്കവിൽപ്പനയിൽ നിന്ന്​ ലാഭം ലഭിക്കാത്തതിനാൽ പണയം​െവച്ച മാല തിരികെ നൽകാൻ സാധിച്ചില്ല. ഇതിൽ മനംനൊന്താണ്​ യുവതി ആത്​മഹത്യ ചെയ്​തതെന്ന്​ ചിൽകൽഗുഡ സർക്കിൾ ഇൻസ്​െപക്​ടർ ആർ. ഭാസ്​കർ അറിയിച്ചു. 

മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക്​ വിട്ടു​െകാടുക്കും. സംഭവത്തിൽ വിദ്യാർഥിനിയു​െട രണ്ട്​ സുഹൃത്തുക്കൾക്കെതിരെ കേസെടുത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student commits suicide in Hyderabad -India News
Next Story