Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റസിഡൻഷ്യൽ നീറ്റ് കോച്ചിങ് കേന്ദ്രത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു; പ്രണയ നൈരാശ്യമെന്ന് പൊലീസ്
text_fieldsbookmark_border
Listen to this Article
കോയമ്പത്തൂർ: കോവിൽപാളയത്തെ സ്വകാര്യ റസിഡൻഷ്യൽ നീറ്റ് പരീക്ഷ പരിശീലന കേന്ദ്രത്തിൽ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ വടവള്ളി സ്വദേശിനി ശ്വേത(19) ആണ് ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചത്.
കോച്ചിങ് സെന്‍റർ അഡ്മിനിസ്ട്രേറ്ററെയും സഹപാഠിയായ യോഗേശ്വരനെയും പൊലീസ് ചോദ്യം ചെയ്തു. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. മുറിയിൽനിന്ന് പ്രണയലേഖനങ്ങളും മൊബൈൽഫോൺ സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തു.
അതേസമയം മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

