Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 മിനിറ്റ് ട്രാഫിക്...

10 മിനിറ്റ് ട്രാഫിക് ജാമിൽ കുടുങ്ങി; എയർ ഇന്ത്യ വിമാനത്തിൽ കയറ്റിയില്ല, ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ ഭൂമി ചൗഹാൻ

text_fields
bookmark_border
10 മിനിറ്റ് ട്രാഫിക് ജാമിൽ കുടുങ്ങി; എയർ ഇന്ത്യ വിമാനത്തിൽ കയറ്റിയില്ല, ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ ഭൂമി ചൗഹാൻ
cancel

അഹ്മദാബാദ്: രൂക്ഷമായ ഗതാഗതക്കുരുക്കിൽ 10 മിനിറ്റിന് നന്ദി പറയുകയാണ് ബറൂച്ചിലെ താമസക്കാരിയായ ഭൂമി ചൗഹാൻ. എയർപോർട്ടിൽ എത്താൻ വൈകിയില്ലായിരുന്നെങ്കിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിൽ പോകേണ്ട യാത്രക്കാരിയായിരുന്നു അവർ.

അഹ്മദാബാദിലെ ട്രാഫിക് ജാമില്‍ കുടുങ്ങിയ ആ 10 മിനിറ്റാണ് ഭൂമി ചൗഹാന്റെ ജീവൻ കാത്തത്. വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. ‘എന്റെ വിമാന സമയം ഉച്ചക്ക് 1.10 ആയിരുന്നു. 12.10ന് മുമ്പ് ഞാൻ വിമാനത്താവളത്തിൽ എത്തേണ്ടതായിരുന്നു. റോഡിൽ നല്ല ഗതാഗതക്കുരുക്കുണ്ടായിരുന്നു,

അതിനാൽ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും സമയം 12.20 കഴിഞ്ഞിരുന്നു. എനിക്ക് ചെക്-ഇൻ ചെയ്യാൻ കഴിഞ്ഞില്ല, സുരക്ഷാ ഉദ്യോഗസ്ഥർ എന്നോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ സംഭവിച്ചത് ഓർക്കുമ്പോൾ ഉള്ള് കിടുങ്ങുന്നു’. ഭൂമി ചൗഹാൻ വാർത്ത മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അവർ വിമാനം തകർന്നതായി അറിഞ്ഞത്.

‘ശരിക്കും എന്റെ ശരീരം വിറക്കുകയായിരുന്നു. എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് കേട്ടപ്പോൾ ഞാൻ സ്തംഭിച്ചുപോയി. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് ശാന്തി നൽകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’. ഭൂമി പറഞ്ഞു. സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ല​ണ്ട​നി​ലെ ഗാ​ട്വി​ക് വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.38ന് ​പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്ക​ക​മാ​ണ് എ​യ​ർ ഇ​ന്ത്യ 171 ബോ​യി​ങ് 787- 8 ഡ്രീം​ലൈ​ന​ർ വി​മാ​നം സ​മീ​പ​ത്തെ വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലി​നു​മേ​ൽ ത​ക​ർ​ന്നു​വീ​ണ​ത്.

230 യാ​ത്ര​ക്കാ​രും 12 ക്രൂ ​അം​ഗ​ങ്ങ​ളു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വ്യാഴാഴ്ച ഉച്ചക്ക് അഹ്മദാബാദിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എ.ഐ 171 വിമാനത്തിൽ നിന്ന് ഇന്ത്യൻ വംശജൻ ബ്രീട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേശ് രക്ഷപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air IndiaAhmedabad Plane Crash
News Summary - Stuck in a traffic jam for 10 minutes; Air India did not let me on the flight, Bhumi Chauhan is relieved to be back alive
Next Story