ജോലിയിൽ പ്രവേശിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ തീ ദുരന്തം ജീവനെടുത്തു; ഡൽഹി തീപിടിത്തം ബാക്കിയാക്കിയത്
text_fieldsഡൽഹി: ഡൽഹിയിൽ മാളവ്യ നഗറിലെ തീപിടിത്തത്തിൽ മരിച്ചവരുടെ ഉള്ളുലയ്ക്കുന്ന കഥകൾ ഓരോന്നായി പുറത്തു വരികയാണ്. അതിലൊന്നാണ് 25കാരി ശ്രുതിക ബരൻവാളിന്‍റേതും. മുബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്രുതിക തന്‍റെ സ്വപ്ന ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ദുരന്തത്തിനിരാകുന്നത്. കാമ്പസ് പ്ലേസ്മെന്‍റ് വഴി ജോലിയിൽ പ്രവേശിച്ച ഇവർ ജോലിയിൽ പ്രവേശിക്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ഡൽഹിയിലെത്തിയത്.
ബുധനാഴ്ച ബെഡ് ആന്‍റഡ് ബ്രേക് ഫാസ്റ്റ് എന്ന സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അധികവും അടുത്തുള്ള ചികിത്സാ കേന്ദ്രത്തിൽ എത്തിയവരും അവരുടെ ബന്ധുക്കളുമായിരുന്നു. കൊല്ലപ്പെട്ടവരിൽ 12 പേർ വിദേശികളാണെന്നാണ് വിവരം.
ജാർഗണ്ഡിലെ ബൊക്കാറോ സ്വദേശിയായ ശ്രുതികക്ക് പഠന ശേഷം റബർ, കെമിക്കൽ, പോളിമർ സ്കിൽ ഡവലപ്മെന്‍റ് കൗൺസിലിലാണ് നിയമനം ലഭിച്ചത്. തന്‍റെ ആദ്യ ജോലിയിൽ പ്രവേശിക്കുന്നതിന് ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ശ്രുതിക. എന്നാൽ കാത്തിരിപ്പ് ഒടുവിൽ കണ്ണീരിൽ അവസാനിക്കുകയായിരുന്നു. തീപിടിത്തമുണ്ടായ സമയത്ത് ശ്രുതിക തന്‍റെ സഹപാഠിയായിരുന്ന അമൻ സിങുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. 'എനിക്കാ നിലവിളികൾ മറക്കാനാകുന്നില്ല' അമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

