ഭക്ഷണം മോഷ്ടിച്ചതിന് കുട്ടികളെ തലമുണ്ഡനം ചെയ്ത് നഗ്നരാക്കി ചെരുപ്പു മാല അണിയിച്ചു
text_fieldsതാനെ: ബേക്കറിയിൽ നിന്ന് ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ഉടമ രണ്ടുകുട്ടികളെ നഗ്നരാക്കി ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി. താനെ ഉല്ലാസ് നഗർ പട്ടണത്തിലെ പ്രേംനഗറിലാണ് സംഭവം.
എട്ടും ഒമ്പതും വയസായ രണ്ടു കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. സുഹൃത്തുക്കളായ കുട്ടികൾ വീടിനു സമീപത്തെ ബേക്കറിയിൽ കയറി ഉടമയുടെ അനുവദമില്ലാതെ ഒരു പാക്കറ്റ് നുറുക്ക് എടുത്ത് കഴിക്കുകയായിരുന്നു. ഇത് കണ്ട് േദഷ്യം മൂത്ത ബേക്കറി ഉടമ മെഹമൂദ് പാത്താൻ കുട്ടികളെ പിടിച്ചു വച്ചു. പാത്താനും മക്കളായ ഇർഫാൻ(26), സലിം(22) എന്നിവരും ചേർന്ന് കുട്ടികളുടെ തല മുണ്ഡനം ചെയ്ത് നഗ്നരാക്കി ചെരുപ്പുമാല അണിയിക്കുകയും തെരുവിലൂടെ നടത്തുകയും ചെയ്തു.
വിവരമറിഞ്ഞ കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മെഹമൂദിനെയും മക്കളായ ഇർഫാനെയും സലിമിനെയും പെലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ െഎ.പി.സിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
