മോദി സർക്കാറിനെതിരെ സംയുക്ത സമരപരമ്പരക്ക് ഡൽഹിയിൽ തുടക്കം
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്കെതിരെ ഒമ്പതുദിവസം നീണ്ടുനിൽക്കുന്ന സംയുക്ത പ്രതിഷേധ പരിപാടിക്ക് ഡൽഹിയിൽ തുടക്കം. ബുധനാഴ്ച ജന്തർ മന്തറിൽ ആരംഭിച്ച ധർണയിൽ കർഷകർ, വിമുക്ത ഭടൻമാർ, യുവാക്കൾ തുടങ്ങിയവർ പെങ്കടുത്തു. വൺ റാങ്ക് വൺ പെൻഷൻ അടക്കം സൈനികരും വിമുക്തഭടൻമാരും നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആദ്യദിനത്തിലെ ധർണ.
കർഷകരെയും ജവാൻമാരെയും മോദി സർക്കാർ ദുരിതത്തിലാക്കിയെന്നും ഭരണഘടനയെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നും ധർണയിൽ സംസാരിച്ച അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല പറഞ്ഞു.
ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി, മുൻ മേജർ എസ്.എൽ. പ്രജാപതി എന്നിവരും സംസാരിച്ചു. ഫെബ്രുവരി ഏഴുവരെ സമരം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
