കോടതി തടസ്സപ്പെടുത്തിയുള്ള അഭിഭാഷകരുടെ സമരം അനുചിതം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബാർ അസോസിയേഷനോ ബാർ കൗൺസിലോ സമരത്തിന് ആഹ്വാനം ചെയ്തതിെൻറ പേരിൽ അഭിഭാഷകർ കോടതിയിൽ ഹാജരാകാൻ വിസമ്മതിക്കുന്നത് അനുചിതവും തൊഴിലിനോടുള്ള അമാന്യതയുമാണെന്ന് സുപ്രീംകോടതി. കോടതി ഉദ്യോഗസ്ഥരും സമൂഹത്തിൽ പ്രത്യേക പദവിയുള്ളവരുമായ
അഭിഭാഷകർ കോടതിയിൽ ഹാജരാകാതിരിക്കുന്നത് സ്വന്തം കക്ഷിയോടുള്ള ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്നും ജസ്റ്റിസ് എം.ആർ. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് പറഞ്ഞു. സെപ്റ്റംബർ 21 ന് രാജസ്ഥാൻ ഹൈകോടതിയിലെ അഭിഭാഷകർ സമരം നടത്തിയതിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കോടതിയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ബാധ്യസ്ഥരാണ് അഭിഭാഷകർ. അവർ സമരം നടത്തുന്നത് നീതിനിർവഹണത്തെ തടസ്സപ്പെടുത്തും. സമരത്തിന് ആഹ്വാനം ചെയ്ത ഹൈകോടതി ബാർ അസോസിയേഷൻ ഭാരവാഹികൾക്ക് നോട്ടീസ് അയച്ച കോടതി, അഭിഭാഷകർ കോടതി നടപടികൾ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. രാജസ്ഥാൻ ഹൈകോടതിയിൽ മാത്രമാണ് സമരം നടന്നതെന്ന ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്രയുടെ വാദവും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

