Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യ പ്രവർത്തകരെ...

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ഏഴ് വർഷം വരെ തടവ്, അഞ്ച്​ ലക്ഷം വരെ പിഴ

text_fields
bookmark_border
medical-workers
cancel

ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പി ക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്ക ും. ഗൗരവമുള്ള കേസുകളിൽ കുറ്റക്കാർക്ക് ഏഴ് വർഷം വരെ തടവാണ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കുറ്റകൃത് യത്തി​​െൻറ ഗൗരവമനുസരിച്ച് ആറു മാസം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കാബിനറ്റ് യോഗത്തിനുശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മാധ്യമങ്ങളോട്​ പറഞ്ഞു.

50,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആക്രമണത്തി​​െൻറ സ്വഭാവം ഗൗരവമുള്ളതല്ലെങ്കിൽ കുറ്റക്കാരിൽ നിന്ന് അമ്പതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കും. ഗൗരവകരമായ ആക്രമണം ആണെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാനാണ് ഓർഡിനൻസിൽ വ്യവസ്ഥയുള്ളത്.

30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം. ഈ മഹാമാരിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്​ നേരെ ആക്രമണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് പരത്തുമെന്ന തെറ്റിദ്ധാരണ മൂലം അവർക്കുനേരെ നടക്കുന്ന ആക്രമണവും അപമാനവും അംഗീകരിക്കാനാവില്ല. ഇതി​​െൻറ ഭാഗമായിട്ടാണ് ഓർഡിനൻസ് കൊണ്ടുവന്നത്. രാഷ്​ട്രപതി അനുമതി നൽകിയശേഷം ഇത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

120ലേറെ വർഷം പഴക്കമുള്ള 1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓർഡിനൻസ് പുറത്തിറക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾക്ക് കേടുപാട്​ വരുത്തിയാൽ വാഹനത്തി​​െൻറ മാർക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരിൽനിന്ന് ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഓർഡിനൻസ് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ordinancenational newsmedical workers
News Summary - strict action against who attack medical workers
Next Story