Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേനകക്കെതിരെ...

മേനകക്കെതിരെ ഡല്‍ഹിയില്‍ മാര്‍ച്ച്

text_fields
bookmark_border
മേനകക്കെതിരെ ഡല്‍ഹിയില്‍ മാര്‍ച്ച്
cancel

ന്യൂഡല്‍ഹി: തെരുവുനായ് പ്രശ്നത്തില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ ഡല്‍ഹിയില്‍ കേരളത്തില്‍നിന്നത്തെിയ നഗരസഭാ ചെയര്‍മാന്മാരുടെ മാര്‍ച്ച്. നഗരസഭാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ പങ്കെടുക്കാനത്തെിയവരാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.

തെരുവുനായ്ക്കളില്‍നിന്ന് കേരളത്തെ രക്ഷിക്കണമെന്ന് പ്രതിഷേധ പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. എം.ബി. രാജേഷ് എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കേരള മുനിസിപ്പല്‍ ചെയര്‍മാന്‍ ചേംബറിന്‍െറ സെക്രട്ടറി കെ. ജേക്കബ് ബാബു അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ സംസാരിച്ചു.

രമേഷ് കുറുപ്പ് (പറവൂര്‍), ഖുല്‍സു ടീച്ചര്‍ (പയ്യോളി), ജെയിംസ് തോമസ് (ഏറ്റുമാനൂര്‍), ലീന സണ്ണി (പാലാ), പ്രിന്‍സ് പോള്‍ ജോണ്‍ (കൂത്താട്ടുകുളം), മുഹമ്മദ് കുഞ്ഞ് (പൊന്നാനി), ജില്‍സ് പെരിയപുറം (പിറവം) എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
News Summary - street dog
Next Story