Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ്ക്കൾ ‘രക്ഷകരായി’, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 16കാരൻ പിടിയിൽ; സിസിടിവി വിഡീയോ

text_fields
bookmark_border
തെരുവുനായ്ക്കൾ ‘രക്ഷകരായി’, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 16കാരൻ പിടിയിൽ; സിസിടിവി വിഡീയോ
cancel

കോയമ്പത്തൂർ : തുടിയലൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ പീഡനശ്രമത്തിനൊരുങ്ങിയ പ്രതിയെ ഓടിച്ച് തെരുവുനായ്ക്കൾ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എൻജിജിഒ കോളനി–അശോകപുരം മേഖലയിലെ റെയിൽവേപ്പാലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

റോഡരികിൽ ഇരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് മദ്യലഹരിയിലായിരുന്ന പതിനാറുകാരൻ ഉപദ്രവത്തിന് മുതിർന്നത്. പ്രതി യുവതിയുടെ അടുത്തേക്ക് എത്തിയതോടെ സമീപത്തുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കൾ നിർത്താതെ കുരയ്ക്കാൻ തുടങ്ങുകയായിരുന്നു. നായ്ക്കൾ യുവതിയുടേതാണോ എന്ന് ചോദിച്ച പ്രതി, കല്ലെടുത്ത് അവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ പിന്മാറിയില്ല. തുടർന്ന് ഇയാൾ യുവതിയെ കയ്യേറ്റം ചെയ്യാൻ തുനിഞ്ഞതോടെ നായ്ക്കൾ കുതിച്ചെത്തി പ്രതി ആക്രമിക്കുകയായിരുന്നു.


നായ്ക്കളുടെ കടിയേറ്റ കൗമാരക്കാരൻ ഭയന്നോടുകയും നായ്ക്കൾ പിന്നാലെ പായുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം സമീപത്തെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പൊലീസിനും മുന്നിലെത്തിയതോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stray Dogs Save Mentally Challenged Woman from Attempted Assault in Coimbatore, Teenager Arrested
Next Story