Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറ്​ വയസുകാരിയെ...

ആറ്​ വയസുകാരിയെ തെരുവ്​ നായ്​ക്കൾ കടിച്ചു കീറി കൊന്നു

text_fields
bookmark_border
stray dogs
cancel
camera_alt

representative image

ജയ്​പൂർ: രാജസ്​ഥാനിലെ ആൾവാറിൽ ആറ്​ വയസുകാരിയെ തെരുവ്​ നായ്​ക്കൾ കടിച്ചു കീറി കൊന്നു.

പിതാവിനായി വെള്ളമെട​ുക്കാൻ വയലിലേക്ക്​ പോകവെയാണ്​ അമൻദീപ്​ കൗറിനെ നായ്​ക്കൾ ആക്രമിച്ചത്​. സംഭവം കണ്ട്​ രക്ഷിക്കാനായി അയൽക്കാർ ഓടിയത്തിയെങ്കിലും രക്​തത്തിൽ കുളിച്ചു നിൽക്കുന്ന കുട്ടിയെയാണ്​ അവർ കണ്ടത്​. കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്​ ആൾവാറിലെ ജില്ല ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ആശുപത്രിയിൽ ചികിത്സക്കിടെയാണ്​ കുഞ്ഞ്​ മരണത്തിന്​ കീഴടങ്ങിയത്​.

ദിവസക്കൂലിക്കാരനായ കുട്ടിയുടെ പിതാവ് സോഹൻ സിങ്​​ സംഭവം നടക്കു​േമ്പാൾ ജോലിയിലായിരുന്നുവെന്ന്​ രാംഗഡ്​ പൊലീസ്​ സ്​റ്റേഷനിലെ എ.എസ്​.ഐയായ ഹരിപ്രസാദ്​ പറഞ്ഞു. പിതാവിനായി വെള്ളം എടുക്കാൻ പോകുന്ന വേളയിലാണ്​ 10, 15 നായ്​ക്കൾ കുട്ടിയെ ആക്രമിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attackAlwar
News Summary - Stray dogs maul six year old girl to death
Next Story