Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൃതദേഹത്തിൽനിന്ന് കണ്ണുകൾ കടിച്ചെടുത്ത് തെരുവ് നായ്ക്കൾ; ഞെട്ടിപ്പിക്കുന്ന സംഭവം സർക്കാർ ആശുപത്രിയിൽ

text_fields
bookmark_border
ആശുപത്രി വളപ്പിൽ ആളില്ലാതെ കിടന്ന മൃതദേഹത്തിൽ നിന്നാണ് തെരുവ് നായ്ക്കൾ കണ്ണുകൾ പറിച്ചെടുത്തത്
stray dog
cancel
camera_alt

(പ്രതീകാത്മക ചിത്രം)

ലഖ്നോ: സർക്കാർ ആശുപത്രിയിൽ കയറി മൃതദേഹത്തിൽനിന്ന് കണ്ണുകൾ കടിച്ചെടുത്ത് തെരുവ് നായ് കൂട്ടം. ഉത്തർ പ്രദേശിലെ അയോധ്യയിൽ സർക്കാർ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം.

ആശുപത്രി വളപ്പിൽ ആളില്ലാതെ കിടക്കുകയായിരുന്നു മൃതദേഹം. സംഭവം കണ്ട പരിസരത്തുണ്ടായിരുന്ന നാട്ടുകാർ നായ്ക്കളെ ഓടിക്കുകയും പൊലീസിനെയും ആശുപത്രി അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു വാർഡിലെ മതിലിന് സമീപം മൃതദേഹം കിടക്കുന്നത് വീഡിയോയിൽ കാണാം.

സംഭവം നടന്നതായി അയോധ്യ ചീഫ് മെഡിക്കൽ ഓഫീസർ അജയ് കുമാർ രാജ സമ്മതിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആശുപത്രി പരിസരത്ത് സ്ഥിരം കറങ്ങി നടക്കാറുണ്ടായിരുന്ന ആളുടെ മൃതദേഹമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇയാൾ ദിവസങ്ങൾക്ക് മുമ്പ് ആശുപത്രി വിട്ടതായിരുന്നെന്ന് അയോധ്യ ജില്ല ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ത്രിപാഠിയും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stray dogs gouge out eyes from unattended dead body inside government hospital
Next Story