Begin typing your search above and press return to search.
exit_to_app
exit_to_app
യു.പി ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച്​ തെരുവുനായ്​ ; ഞെട്ടിക്കുന്ന വിഡിയോ
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി ആശുപത്രിയിൽ...

യു.പി ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച്​ തെരുവുനായ്​ ; ഞെട്ടിക്കുന്ന വിഡിയോ

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവ്​നായ്​ കടിച്ചുവലിച്ചു. യു.പി സംഭാൽ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ്​ സംഭവം.

ആശുപത്രി വരാന്തയിൽ സ്​ട്രെക്​ചറിൽ സൂക്ഷിച്ചിരിക്കുന്ന പെൺകുട്ടിയുടെ മൃതദേഹത്തിൽ തെരുവ്​നായ്​ നക്കുന്ന വിഡിയോ പുറത്തുവന്നു. വ്യാഴാഴ്​ച റോഡ്​ അപകട​​െത്ത തുടർന്ന്​ പെൺകുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന്​ മുമ്പ്​ പെൺകുട്ടി മരിച്ചിരു​ന്നോവെന്ന കാര്യം വ്യക്തമല്ല.

സ്​ട്രക്​ചറിൽ വെളുത്ത തുണി പുതപ്പിച്ച്​ കിടക്കുന്ന മൃതദേഹത്തിൽ നായ്​ നക്കുന്ന 20 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോയാണ്​ പുറത്തുവന്നത്​. ആശുപത്രി അധികൃതരുടെ അനാസ്​ഥക്കെതിരെ പെൺകുട്ടിയുടെ കുടുംബം രം​ഗത്തെത്തി. 'ഒന്നര മണിക്കൂ​േ​റാളം പെൺകുട്ടിയെ ആരും ശ്രദ്ധിച്ചില്ല. ഇത്​ ആശുപത്രി അധികൃതരുടെ അനാസ്​ഥയാണ്​' -പെൺകുട്ടിയുടെ പിതാവ്​ എ.എൻ.ഐയോട്​ പറഞ്ഞു.

പ്രദേശത്ത്​ തെരുവ്​ നായ്​ ശല്യം രൂക്ഷമാണെന്നും പ്രാദേശിക അധികൃതരോട്​ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.

ആ​​ശുപത്രി നടപടികൾക്ക്​ ശേഷം പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക്​ കൈമാറി. പോസ്​റ്റുമോർട്ടം റിപ്പോർട്ട്​ പുറത്തുവന്നിട്ടില്ല. ഒരു മിനിറ്റ്​ മൃതദേഹം ശ്രദ്ധിക്കാതെ മാറിയപ്പോഴാണ്​ സംഭവം അരങ്ങേറിയതെന്നും ഡോ. സുശീൽ ശർമ എ.എൻ.ഐയോട്​ പറഞ്ഞു. ദാരുണ വിഡിയോ സമാജ്​ വാദി പാർട്ടി ട്വിറ്ററിൽ ഷെയർ ചെയ്​തു. ഉത്തരവാദികൾക്കെതിരെ കർ​ശന നടപടി സ്വീകരിക്കണമെന്ന്​ പാർട്ടി ആവശ്യപ്പെട്ടു.

Show Full Article
TAGS:Stray Dog UP Hospital Shocking Video Dead Body 
News Summary - Stray Dog Nibbling At Girl's Body In UP Hospital Shocking Video
Next Story