തെരുവുനായെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്തു, ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം നടപടിയെന്ന് പൊലീസ്
text_fieldsബെംഗളുരു: തെരുവുനായയെ യുവാക്കൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കർണാടകയിലെ ചിക്കനായകഹള്ളിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. റസിഡൻഷ്യൽ അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള ലേബർ ഷെഡിലാണ് നായക്കെതിരെ അതിക്രമം നടന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തക പരാതിയിൽ പറഞ്ഞു.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം, ജീവികൾക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ വകുപ്പുകൾ ചുമത്തി അതിക്രമികൾക്കെതിരെ കേസെടുത്തതായി ബെല്ലന്തൂർ പൊലീസ്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബെല്ലന്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്. താൻ സ്ഥിരമായി ഭക്ഷണം നൽകുന്ന മിലി എന്ന തെരുവുനായയെ ഒക്ടോബർ 13ന് ഒരുകൂട്ടം പുരുഷൻമാർ ചേർന്ന് ലേബർ ഷെഡിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടുവെന്ന് പരാതിയിൽ പറയുന്നു.
പരാതിക്ക് പിന്നാലെ, സമീപത്തെ 25ലധികം സി.സി.ടി.വി കാമറകൾ പരിശോധിച്ച പൊലീസാണ് നായയെ കണ്ടെത്തിയത്. നായയുടെ ലൈംഗീകാവയവത്തിൽ മുറിവുവന്ന നിലയിലായിരുന്നുവെന്നും സ്രവങ്ങൾ പരിശോനക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി. ലേബർ ക്യാമ്പിലും പരിസരത്തും താമസിക്കുന്നവർ നിരീക്ഷണത്തിലാണ്. പരിശോധന ഫലമെത്തിയ ശേഷം അനുബന്ധ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

