Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡീഷയിലെ സർക്കാർ...

ഒഡീഷയിലെ സർക്കാർ ആശുപത്രിക്ക്​ പുറത്ത്​ നവജാതശിശുവിന്‍റെ മൃതദേഹം തെരുവുനായ്​ക്കൾ കടിച്ചുവലിച്ച നിലയിൽ

text_fields
bookmark_border
Stray dog
cancel

ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ ആശുപത്രിക്ക്​ പുറത്ത്​ നവജാതശിശുവിന്‍റെ മൃതദേഹം കടിച്ചുവലിച്ച്​ തെരുവുനായ്​ക്കൾ. ബദ്രക്​ ജില്ല ആസ്​ഥാന കാമ്പസിന്​ പുറത്താണ്​ സംഭവം.

നവജാത ശിശുവിന്‍റെ മൃതദേഹം കടിച്ചുവലിച്ച്​ തെരുവുനായ്​ക്കൾ ഓടുന്ന വിഡിയോ പുറത്തുവന്നു. തെരുവു നായ്​ക്കളുടെ പിറകെ ചിലർ ഓടുന്നതും കാണാം.

ആളുകൾ ബഹളംവെച്ച്​ തെരുവുനായ്​ക്കളുടെ പിറകെ കൂടിയതോടെ മൃതദേഹം ഉപേക്ഷിച്ച്​ നായ്​ക്കൾ ഓടിപ്പോയി.

'ഞങ്ങൾ ചെക്ക്​അപ്പിനായി ആശുപത്രിയിലെത്തിയപ്പോൾ നവജാത ശിശുവിന്‍റെ മൃതദേഹം കടിച്ചുവലിച്ച്​ കൊണ്ടുപോകുന്ന തെരുവുനായ്​ക്ക​െള കാണുകയായിരുന്നു. ഇതോടെ ഞങ്ങൾ ഒച്ചവെക്കുകയും നായ്​ക്കളെ പിന്തുടരുകയും ചെയ്​തു. കുറച്ചു ദൂരം ഓടിച്ചതോടെ മൃതദേഹം ഉപേക്ഷിച്ച്​ അവർ ഓടിപ്പോകുകയായിരുന്നു' -സംഭവത്തിന്​ സാക്ഷിയായ ഒരാൾ പറഞ്ഞു.

ശിശുവിന്‍റെ മൃതദേഹം ആശുപത്രി അധികൃതർ തുറസായ സ്​ഥലത്ത്​ ഉപേക്ഷിക്കുകയും അത്​ നായ്​ക്കൾ എടുത്ത്​ കൊണ്ടുപോകുകയുമായിരുന്നുവെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
TAGS:Stray dog infant Odisha 
News Summary - Stray dog carries infants corpse outside govt hospital in Odisha
Next Story