Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നയപരമായ സസ്പെൻഷൻ'...

'നയപരമായ സസ്പെൻഷൻ' മണിശങ്കർ അയ്യരെ പുറത്താക്കിയതിനെക്കുറിച്ച് ബി.ജെ.പി

text_fields
bookmark_border
Mani-Shankar-Aiyer
cancel

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പരിഹാസവുമായി ബി.ജെ.പി. ഇത് വെറും നയപരമായ സസ്പെൻഷൻ മാത്രമാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. ജനങ്ങൾ ഈ കള്ളക്കളി മനസ്സിലാക്കണമെന്നും ജെയ്റ്റ്ലി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയെക്കുറിച്ച് 'നീചനായ മനുഷ്യൻ' എന്ന മണിശങ്കർ അയ്യരുടെ പ്രയോഗം ജാതിപരമാണ്. സൗകര്യപ്രദമായ മാപ്പ് പറയൽ, നയപരമായ സസ്പെൻഷൻ, ഈ കളി ജനങ്ങൾ മനസ്സിലാക്കണം-എന്നാണ് ജെയ്റ്റ്ലിയുടെ ട്വീറ്റ്.

കോൺഗ്രസിന്‍റെ സസ്പെൻഷൻ നടപടി വോട്ടാക്കി മാറ്റാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് അരുൺ ജെയ്റ്റ്ലിയുടെ ട്വീറ്റിലൂടെ പുറത്തുവരുന്നത്. 

പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​തി​രെ മോ​ശം പ​​ദ​​പ്ര​േ​​യാ​​ഗം ന​ട​ത്തി​യ മ​​ണി​​ശ​​ങ്ക​​ർ അ​​യ്യ​​രെ കോ​ൺ​ഗ്ര​സ്​ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തിരുന്നു. ബി.​​ജെ.​​പി​​യു​​ടെ ഭാ​​ഷ​​യ​​ല്ല കോ​​ൺ​​ഗ്ര​​സി​​​​​െൻറ സം​​സ്​​​കാ​​ര​​മെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ വി​​മ​​ർ​​ശി​​ച്ച പ​​ദ​​പ്ര​​യോ​​ഗം തി​​രു​​ത്തി മാ​​പ്പു പ​​റ​​യ​​ണ​​മെ​​ന്നും പാ​​ർ​​ട്ടി ഉ​​പാ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി അ​​യ്യ​​രോ​​ട്​ നി​​ർ​​ദേ​​ശി​​ക്കു​ക​യും അ​ദ്ദേ​ഹം മാ​പ്പു​പ​റ​യു​ക​യും ചെ​യ്​​തി​രു​ന്നു. അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത അ​റി​യി​പ്പ്​ വ​ന്ന​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiarun jaitelymalayalam newsManishankar aiyerManishankar Aiyer suspension
News Summary - "Strategic, See Through This Game": BJP On Mani Shankar Aiyar Suspension-India news
Next Story