Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരശബ്​ദവും...

ഭീകരശബ്​ദവും പ്രകമ്പനവും, നദികളിലെ ജലനിരപ്പ്​ ഉയർന്നു; പരി​ഭ്രാന്തിയിൽ തമിഴ്​നാട്ടിലെ​ മൂന്ന്​ ജില്ലകൾ

text_fields
bookmark_border
Strange noise, tremor-like scenes trigger panic in Tamil Nadu districts
cancel

ചെന്നൈ: തമിഴ്​നാട്ടിലെ മൂന്ന്​ ജില്ലകളിൽ പരി​ഭ്രാന്തി പരത്തി ഭീകരശബ്​ദവും ഭൂകമ്പത്തിന്​ സമാനമായ പ്രകമ്പനവും. ശനിയാഴ്ച മയിലാടുതുറയ്​, തിരുവരൂർ, കാരയ്​ക്കൽ ജില്ലകളിലാണ്​ സംഭവം.

പരിഭ്രാന്തരായ ആളുകൾ വീടുവിട്ട്​ പുറത്തേക്കോടി. അതേസമയംതന്നെ പ്രദേശത്ത്​ ഒരു വ്യേമസേന വിമാനം താഴ്ന്നുപറന്നതും ആളു​കളെ പരി​​ഭ്രാന്തിയിലാക്കി.

ശനിയാഴ്ച രാവിലെ 8.15ഓടെ കുന്തളം, മയിലാടുതുറയ്​, സിർകായി, കൊള്ളിടം, ​േപാരായർ, തരങ്കംപാടി, സെമ്പനാർകോയിൽ, കാരയ്​കൽ, തിരുവരൂർ നഗരങ്ങളിൽ ഉഗ്ര​ശബ്​ദം കേൾക്കുകയായിരുന്നു. പ്രദേശത്ത്​ ചെറിയ ഭൂചലനത്തിന്​ സമാനമായ പ്രകമ്പനം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. നിരവധി സ്​ഥലങ്ങളിൽ കുളത്തിലെയും നദികളി​ലെയും ജലം മീറ്ററുകളോളം ഉയർന്നതായും പറയുന്നു.

പ്രദേശവാസികൾ ഉടൻ തന്നെ പൊലീസ്​, റവന്യൂ, ഫയർ ഫോഴ്​സ്​ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നിരവധിപേർ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അനുഭവം പങ്കുവെച്ചു. എന്നാൽ സംഭവത്തിന്‍റെ യഥാർഥ വസ്​തുത വ്യക്തമായിട്ടില്ല. വ്യോമസേന വിമാനത്തിൽനിന്ന്​ ശബ്​ദം വന്നതാകാമെന്നും ഭൂചലനമുണ്ടായതിന്‍റെ വിവരങ്ങളൊന്നുമില്ലെന്നും റവന്യൂ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NadutremorStrange noise
News Summary - Strange noise, tremor-like scenes trigger panic in Tamil Nadu districts
Next Story