Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘റാം ശർമയെ അടിച്ചു’; യു.പി വോട്ടർ പട്ടികയിൽ വിചിത്ര പേരുകൾ

text_fields
bookmark_border
voters list
cancel
camera_alt

ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നവ്ദീപ് റിൻവാ

ലഖ്‌നൗ: ഉത്തർപ്രദേശിലെ അലഹാബാദ്-ജാൻസി ബിരുദധാരി മണ്ഡലത്തിലെ 2026-ലെ വോട്ടർ പട്ടികയിൽ വിചിത്രവും തെറ്റായതുമായ വിവരങ്ങൾ കടന്നുകൂടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു വോട്ടറുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് 'റാം നേ ശർമ്മ കോ മാരാ' (റാം ശർമ്മയെ അടിച്ചു) എന്നും മറ്റൊരു വോട്ടറുടെ പിതാവിന്റെ പേരായി അക്കാദമിക് യോഗ്യതയായ 'ബി.കോം' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട അന്തിമ വോട്ടർ പട്ടികയിലെ വിവരങ്ങളിലാണ് ഈ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയത്. രവി ശർമ എന്ന വോട്ടറുടെ പിതാവിന്റെ സ്ഥാനത്താണ് 'റാം നേ ശർമ്മ കോ മാരാ' എന്ന് നൽകിയിട്ടുള്ളത്. 'മൂർഖ് ചന്ദ്ര യാദവ്' പിതാവായ മറ്റൊരു വോട്ടറുടെ വിവരങ്ങളിൽ 'റാം നേ യാദവ് കോ മാരാ' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നരേന്ദ്ര യാദവ് എന്ന വോട്ടറുടെ പിതാവിന്റെ പേരിന് പകരം 'ബി.കോം' എന്നാണ് നൽകിയിരിക്കുന്നത്.

ഇതിനുപുറമെ 'ഫൈസ് അബ്ബാസ് നേ കഹാ', 'ഇർഫാൻ അലി നേ കഹാ', 'മുഹമ്മദ് പാഗൽ റെഹാൻ', പിതാവിന്റെ പേരിന്റെ സ്ഥാനത്ത് 'ടക്കർ മാർനാ' എന്ന് രേഖപ്പെടുത്തിയ വ്യക്തി എന്നിവയും വോട്ടർ പട്ടികയിലുണ്ട്. പുരുഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു വോട്ടറുടെ പേര് 'മൂർഖ് കാളി ദേവി' എന്നാണ് നൽകിയിരിക്കുന്നത്.

സംഭവത്തിൽ പ്രാഥമികമായി ഗുരുതര വീഴ്ച സംഭവിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ വ്യക്തമാക്കി. വിഷയം പരിശോധിച്ചു വ്യാഴാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറായ ജാൻസി ഡിവിഷണൽ കമീഷണറോട് നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വോട്ടർ പട്ടികയിലെ തെറ്റുകൾ ഉടനടി തിരുത്തുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Strange Names in UP Voter List: Bizarre Names Like 'Ram Sharma Ko Maara' Spark Row
Next Story