മരിച്ചിട്ടും ഈ സൈനികൻ 57 വർഷമായി അതിർത്തി കാക്കുന്ന ഡ്യൂട്ടിയിലാണ്!
text_fieldsന്യൂഡൽഹി: മരിച്ചിട്ടും അതിർത്തിയിൽ കർമ നിരതനായി ഡ്യൂട്ടി ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന ഒരു സൈനികന്‍റെ കഥയാണിത്. ഹർഭജൻ സിങ് എന്ന വീരമൃത്യു വരിച്ച സൈനികൻ സിക്കിം ബോർഡറിൽ ഇപ്പോഴും അതിർത്തി കാക്കുന്ന ഡ്യൂട്ടിയിലാണെന്നാണ് വിശ്വാസം. ഭാഭാ ഹർഭജൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‍റെ പേരിൽ സിക്കിം അതിർത്തിയിൽ തന്നെ ഒരു ക്ഷേത്രവുമുണ്ട്. പുണ്യ സ്ഥലമായി കാണുന്ന ഇവിടെ സൈനികർ സന്ദർശിക്കുകയും പ്രാർഥിക്കാറുമുണ്ട്.
ഇപ്പോഴും ഈ സൈനികൻ ഇന്ത്യ ചൈന അതിർത്തിയിൽ ഡ്യൂട്ടി ചെയ്യുന്നുണ്ടെന്നാണ് സൈനികരുടെ വിശ്വാസം. ഒരു കാലയളവ് വരെ കൃത്യമായി മാസം തോറും അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ശമ്പളം അയക്കാറുണ്ടായിരുന്നു. ഒപ്പം എല്ലാ വർഷവും സൈനികന് നാട്ടിലേക്കുള്ള യാത്രക്കായി ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തു നൽകാറുണ്ട്. അദ്ദേഹത്തിന്‍റെ ലഗേജാണ് ഇങ്ങനെ കയറ്റി അയച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

