സണ്ണി ലിയോണിെൻറ പുതുവത്സരാഘോഷ പരിപാടിക്കെതിരെ പ്രതിഷേധം
text_fieldsബംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിെൻറ നേതൃത്വത്തിൽ ബംഗളൂരുവിൽ നടക്കുന്ന പുതുവത്സരാഘോഷ പരിപാടിക്കെതിരെ പ്രതിഷേധം. ഡിസംബർ 31ന് ഹെബ്ബാളിലെ മാന്യത ടെക് പാർക്കിൽ സംഘടിപ്പിക്കുന്ന ‘സണ്ണി നൈറ്റ് ഇൻ ബംഗളൂരു എൻ.വൈ.ഇ 2018’ പരിപാടി കന്നട സംസ്കാരത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നട രക്ഷണ വേദികെ യുവസേന പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വെള്ളിയാഴ്ച രാവിലെ മാന്യത ടെക് പാർക്കിന് മുന്നിൽ കെ.ആർ.വി പ്രവർത്തകർ ചൂലുകളും പ്ലക്കാർഡുകളുമേന്തി ധർണ നടത്തി. ഒരു കാരണവശാലും ബംഗളൂരുവിൽ പരിപാടി അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. സണ്ണി ലിയോണിെൻറ പരിപാടിക്കെതിരെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. സണ്ണി ലിയോണിെൻറ പരിപാടി ബംഗളൂരുവിൽ അരങ്ങേറിയാൽ കൂട്ട ആത്മഹത്യ നടത്തുമെന്ന ഭീഷണിയും പ്രതിഷേധക്കാർ മുഴക്കി.
