യു.പിയിൽ കൊടുങ്കാറ്റും പേമാരിയും: 89 മരണം
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ വിവിധ സ്ഥലങ്ങളിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും 89 പേർ മരിച്ചു. 53 പേർക്ക് പരിക്കേറ്റു. 87 വീടുകൾ തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് പൊടുന്നനെ ശക്തമായ മഴ പെയ്തപ്പോൾ ആളുകൾ മരങ്ങളുടെയും ൈഫ്ല ഓവറുകളുടെയും അടിയിൽ അഭയം തേടുകയായിരുന്നു. മഴക്കൊപ്പമെത്തിയ കനത്ത കാറ്റിൽ മരങ്ങളും വൈദ്യുതി തൂണുകളും ഹോർഡിങ്ങുകളും ടിൻ ഷെഡുകളും തകർന്നുവീണതാണ് മരണസംഖ്യ ഉയരാൻ കാരണം. നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഉടൻതന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ കുട്ടികൾ ഉൾപ്പെടെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
ദുരിതത്തിനിരയായവർക്ക് അടിയന്തര സഹായമെത്തിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷനൽ കമീഷണർമാർക്കും ജില്ല മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകി. ദുരന്തത്തിെന്റ വിവിധ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തകര ഷീറ്റിൽ അള്ളിപ്പിടിച്ച ഒരാൾ കനത്ത കാറ്റിൽ വായുവിൽ 50 അടിയോളം പറന്നുപോയി നിലത്തുവീഴുന്നതിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

