ആസാദ് ഫൗണ്ടേഷൻ നിർത്തിയത് മുസ്‍ലിം ഉന്നമനത്തിന് തിരിച്ചടി -ജമാഅത്തെ ഇസ്‍ലാമി
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി 35 വർഷം മുമ്പ് സ്ഥാപിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലെ മൗലാന ആസാദ് എജുക്കേഷൻ ഫൗണ്ടേഷൻ നിർത്തലാക്കിയ നടപടി മുസ്‍ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ ഉയർച്ചക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ജമാഅത്തെ ഇസ്‍ലാമി.
സർക്കാറുകളുടെ വ്യവസ്ഥാപിതമായ അവഗണന മൂലം ഇന്ത്യൻ മുസ്‌ലിം സമൂഹം സാമ്പത്തിക പുരോഗതിയുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ പിന്നാക്കാവസ്ഥയിലേക്ക് തള്ളപ്പെട്ടിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക സൂചികകളിലെല്ലാം മുസ്‌ലിംകൾ പിന്നിലാണെന്നതിന്റെ കണക്കുകൾക്ക് ക്ഷാമവുമില്ലെന്നും ജമാഅത്തെ ഇസ്‍ലാമി ചൂണ്ടിക്കാട്ടി.
മുസ്‍ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാനുള്ള അസം സർക്കാർ തീരുമാനം അപലപനീയമാണ്. ഇത് ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, ഇസ്‌ലാമോഫോബിയ മനോഭാവത്തിന്റെ വ്യക്തമായ തെളിവ് കൂടിയാണ്. രാജ്യത്തെ മുസ്‍ലിം ആരാധനാലയങ്ങളുടെ സുരക്ഷയിലും ആശങ്കയുണ്ടെന്നും ജമാഅത്തെ ഇസ്‍ലാമി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

