Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂപ്പർമാർക്കറ്റിനകത്ത്...

സൂപ്പർമാർക്കറ്റിനകത്ത് പുകവലിച്ചത് ചോദ്യം ചെയ്ത ജീവനക്കാരന് നേരെ വെടിവെപ്പ്

text_fields
bookmark_border
സൂപ്പർമാർക്കറ്റിനകത്ത് പുകവലിച്ചത് ചോദ്യം ചെയ്ത ജീവനക്കാരന് നേരെ വെടിവെപ്പ്
cancel

ന്യൂഡല്‍ഹി: സൂപ്പർമാർക്കറ്റിനകത്ത് പുകവലിച്ചത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരന് നേരെ വെടിവെപ്പ്. ആക്രമണത്തിൽനിന്ന് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

24 മണിക്കൂറും തുറന്നിരിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് സിഗരറ്റും വലിച്ചുകൊണ്ടാണ് ഒരാൾ കയറി വന്നത്. കടയുടെ ഉള്ളിൽ വെച്ചും പുകവലിച്ചത് സുരക്ഷാ ജീവനക്കാരൻ ഇത് വിലക്കി. അസഭ്യവർഷമായിരുന്നു മറുപടി.

പിന്നീട് താൻ വാങ്ങിയ സാധനങ്ങൾ കാറിലേക്ക് എത്തിക്കണമെന്ന് ഇയാൾ ജീവനക്കാരോട് ആവശ്യപ്പെട്ടു. കാറിൽ സാധനങ്ങൾ വെക്കുകയായിരുന്ന ജീവനക്കാരൻ കണ്ടത് ഇയാൾ തോക്കിൽ വെടിയുണ്ട നിറക്കുന്നതാണ്. അടുത്ത നിമിഷം ജീവനക്കാരനു നേരെ വെടിയുതിർക്കുകയും ചെയ്തു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അക്രമിയെ തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun attacksmoking
News Summary - Stopped from smoking in store man fires shot at worker
Next Story