'സർക്കാർ ജോലിക്ക് പുറകെ പായുന്നത് നിർത്തി പശുവിനെ കറക്കൂ' യുവാക്കളോട് ബിപ്ളവ് ദേബ്
text_fieldsന്യൂഡൽഹി: വായാടിത്തം കൊണ്ട് മാത്രം ഈയിടെയായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ബി.ജെ.പിയിലെ നേതാവാണഅ ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് ദേവ്. സംസ്ഥാനത്തെ യുവാക്കൾക്ക് പുതിയ ആഹ്വാനം നൽകിക്കൊണ്ടാണ് വീണ്ടും ബിപ്ളവ് ദേവ് വാർ്ത്തകളിൽ നിറയുന്നത്. സർക്കാർ ജോലിക്ക് വേണ്ടി രാഷ്ട്രീയ പാർട്ടികൾക്ക് പുറകെ നടക്കാതെ പശുവിനെ കറക്കുകയോ മുറുക്കാൻ കട തുടങ്ങുകയോ ചെയ്യൂ എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ആഹ്വാനം.
'സർക്കാർ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിന്? ബിരുദക്കാർ പശുവിനെ വാങ്ങി കറവ തുടങ്ങിയാൽ 10 വർഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാർ മുറുക്കാൻ കട തുടങ്ങിയിരുന്നെങ്കിലോ, അവർക്കിപ്പോൾ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലൻസ് ഉണ്ടാകുമായിരുന്നു.' മുഖ്യമന്ത്രി പറഞ്ഞു.
കുറേ ദിവസങ്ങളായി ബിപ്ള് ദേവിന്‍റെ വിവാദമായ പ്രസ്താവനകൾ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. മഹാഭാരത്തിന്‍റെ കാലത്തും ഇന്‍റർനെറ്റ് നിലവിലുണ്ടായിരുന്ന എന്ന പ്രസ്താവന ഏറെ പരിഹാസത്തിന് വഴിവെച്ചിരുന്നു. അതിന് സിവിൽ എൻജിനീയർമാരാണ് സിവിൽ സർവീസിൽ ചേരേണ്ടത് എന്ന പ്രസ്താവനയും പരിഹസിക്കപ്പെട്ടു.
മൂന്ന് ദിവസം മുൻപ് ഡയാന ഹെയ്ഡനെ ഐശ്വര്യ റായിയുമായി താരതമ്യപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രസ്താവനയും ഏറെ വിവദമുണ്ടാക്കിയിരുന്നു. ഇതിനെതിരെ ഡയാന രംഗത്ത് വരികയും ബിപ്ളബ് ദേവ് മാപ്പ് പറയുകയും ചെയ്തിരുന്നു.
മാധ്യമങ്ങൾക്ക് മസാല നൽകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും ബിപ്ളവ് ദേവ് തന്‍റെ പ്രസ്താവനകൾക്ക് നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
