പ്രവാചകനെ പ്രകീർത്തിച്ച് മുദ്രാവാക്യം, ഉറൂസ് ഘോഷയാത്രയിലേക്ക് കല്ലേറ്; 11 പേർ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: ബെളഗാവി ജില്ലയിൽ ഉറൂസ് ഘോഷയാത്രക്ക് നേരെ കല്ലേറ്. ഖഡക് ഗള്ളിയിലെ മെഹബൂബ് സുബ്ഹാനി ദർഗയിലെ ഉറൂസ് ഘോഷയാത്രക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറ് നടത്തിയ സംഭവത്തിൽ കേസെടുത്ത് 11പേരെ കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവങ്ങളുടെ തുടക്കം. പ്രവാചകൻ മുഹമ്മദിനെ പ്രകീർത്തിച്ച് മുദ്രാവാക്യം മുഴക്കിയതോടെയാണ് കല്ലേറുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ബെളഗാവിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
പൊലീസ് അനുമതി നൽകിയതല്ലാത്ത വിലക്കിയ വഴിയിലൂടെ സഞ്ചരിച്ചതും പ്രശ്നത്തിനിടയാക്കി. ഇതിനും കേസെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണർ ഭൂഷൺ ബോറാസെ സ്ഥലം സന്ദർശിച്ചു. കല്ലേറ്, റൂട്ട് മാറ്റം എന്നിവക്ക് ഖദേബസാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

