തെലങ്കാനയിൽ വന്ദേ ഭാരത് എക്സ്പ്രസിനുനേരെ വീണ്ടും കല്ലേറ്
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. സെക്കന്ദരാബാദ് -വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് അക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് മെഹബൂബാബാദ് ജില്ലയിലൂടെ കടന്നുപോകവെ ട്രെയിന് നേരെ അജ്ഞാതർ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ട്രെയിനിന്‍റെ ചില്ലുകൾ തകർന്നിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
'വൈകിട്ട് 6:30 ന് വിശാഖപട്ടണത്ത് വന്ദേ ഭാരത് ട്രെയിനിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. രണ്ട് ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. സംഭവം വളരെ ദൗർഭാഗ്യകരമാണ്.' - ഡിവിഷണൽ റെയിൽവേ മാനേജർ അനുപ് കുമാർ സത്പതി പറഞ്ഞു. കുട്ടികളാണ് ട്രെയിനിനുനേരെ കല്ലെറിഞ്ഞതെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും സെക്കന്തരാബാദ് -വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസിന് നേരെ അക്രമണമുണ്ടായിട്ടുണ്ട്. ജനുവരി 15നാണ് തെലങ്കാനയിലെ സെക്കന്തരാബാദിനെയും അന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

