Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവന്ദേഭാരതിന്...

വന്ദേഭാരതിന് ചെന്നൈയിലും കല്ലേറ്​

text_fields
bookmark_border
വന്ദേഭാരതിന് ചെന്നൈയിലും കല്ലേറ്​
cancel

ചെന്നൈ: വന്ദേഭാരത്​ എക്സ്​പ്രസ് ട്രെയിനിനുനേരെ ചെന്നൈയിലും കല്ലേറ്. കഴിഞ്ഞ ദിവസം ചെന്നൈക്കടുത്ത അറകോണത്തിന്​ സമീപംവെച്ചാണ്​ അജ്ഞാതരായ അക്രമികൾ കല്ലേറ്​ നടത്തിയത്​. മൈസൂരുവിൽനിന്ന് ചെന്നൈ എം.ജി.ആർ സെൻട്രൽ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിൻ. യാത്രക്കാർക്ക് പരിക്കില്ലെങ്കിലും സി.എട്ട്​ കോച്ചിന്‍റെ ജനൽ തകർന്നു. അറകോണം ആർ.പി.എഫ്​ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തു.

മാർച്ചിലും സമാന സംഭവം റിപ്പോർട്ട്​ ചെയ്തിരുന്നു. മൈസൂരുവിലേക്കുള്ള വഴിയിൽ വന്ദേഭാരത് എക്‌സ്‌പ്രസിനുനേരെ കല്ലെറിഞ്ഞ 21കാരനെ ജോലാർപേട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ​ റെയിൽവേയുടെ പരിധിയിൽ 2022 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരിവരെയുള്ള കാലയളവിൽ 72 കല്ലേറുണ്ടായതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്​ 18 പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

​കേരളത്തിൽ പുതുതായി സർവീസ് തുടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ രണ്ട് തവണ കല്ലേറുണ്ടായിരുന്നു. തിരൂരിൽ കണ്ണൂരിലുമാണ് കല്ലേറുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande Bharat Express
News Summary - Stones hurled at Vande Bharat Express in Chennai, RPF registers case
Next Story