Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക​യിൽ മുസ്ലിം...

ക​ർ​ണാ​ട​ക​യിൽ മുസ്ലിം പള്ളിക്കും വീടുകൾക്കും കല്ലേറ്; 15 ഹിന്ദുത്വപ്രവർത്തകർ പിടിയിൽ

text_fields
bookmark_border
ക​ർ​ണാ​ട​ക​യിൽ മുസ്ലിം പള്ളിക്കും വീടുകൾക്കും കല്ലേറ്; 15 ഹിന്ദുത്വപ്രവർത്തകർ പിടിയിൽ
cancel
camera_alt

ക​ർ​ണാ​ട​ക​യി​ലെ ഹാ​വേ​രി ജി​ല്ല​യി​ലെ ര​ത്തി​ഹ​ള്ളി​യി​ൽ ക​ല്ലേ​റു​ണ്ടാ​യ മു​സ്​​ലിം പ​ള്ളി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹാ​വേ​രി ജി​ല്ല​യി​ലെ ര​ത്തി​ഹ​ള്ളി​യി​ൽ മു​സ്​​ലിം പ​ള്ളി​ക്കും വീ​ടു​ക​ൾ​ക്കും നേ​രെ ക​ല്ലേ​റ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​ ഹി​ന്ദു​ത്വ സം​ഘ​ട​ന​യു​ടേ​യും കു​റു​ബ സ​മു​ദാ​യ​ത്തി​ന്‍റെ​യും പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ്​ സം​ഭ​വം. പൊ​ലീ​സ്​ 15 ഹി​ന്ദു​ത്വ​പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഹി​ന്ദു​ത്വ​പ്ര​വ​ർ​ത്ത​ക​ർ ക​ർ​ണാ​ട​ക വി​പ്ല​വ​നേ​താ​വ്​ സ​​ങ്കൊ​ള്ളി രാ​യ​ണ്ണ​യു​ടെ പ്ര​തി​മ​യേ​ന്തി ബൈ​ക്ക്​ റാ​ലി​യും പ്ര​ക​ട​ന​വും ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​ക​ട​നം മു​സ്‍ലിം​ക​ൾ താ​മ​സി​ക്കു​ന്ന ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ്​ ചി​ല​ർ ക​ല്ലെ​റി​ഞ്ഞ​ത്. മു​സ്​​ലിം​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും പ്ര​ദേ​ശ​ത്തെ ഉ​ർ​ദു സ്കൂ​ളി​ന്​ നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു.

പേ​ടി​ച്ച​ര​ണ്ട സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പു​റ​​ത്തേ​ക്കോ​ടു​ക​യും റോ​ഡ​രി​കി​ലി​രു​ന്ന്​ സ​ഹാ​യം അ​പേ​ക്ഷി​ച്ച്​ ക​ര​യു​ക​യും ചെ​യ്ത​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ആ​ക്ര​മി​ക​ൾ ഒ​രു ഓ​ട്ടോ ​ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ക​യും വാ​ഹ​നം ത​ക​ർ​ക്കു​ക​യും ചെ​യ്തു. സം​ഭ​വം മേ​ഖ​ല​യി​ൽ സാ​മു​ദാ​യി​ക സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രു​ന്നു. ബൈ​ക്ക്​ റാ​ലി സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, പ​ള്ളി​ക്ക്​ അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ ചി​ല​ർ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

മാ​ർ​ച്ച്​ ഒ​മ്പ​തി​ന്​ സ​മാ​ന​മാ​യ റാ​ലി ന​ട​ത്തു​ന്ന​ത്​ മു​സ്​​ലിം വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ചി​ല​ർ ത​ട​ഞ്ഞി​രു​ന്നു​വെ​ന്നും ഇ​താ​ണ്​ പു​തി​യ സം​ഭ​വ​ത്തി​ന്​ പി​ന്നി​ലെ​ന്നും ഹാ​വേ​രി ​ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ശി​വ​കു​മാ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ മേ​ഖ​ല​യി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മാ​ണ്.എ​ന്നാ​ൽ, സ​​ങ്കൊ​ള്ളി രാ​യ​ണ്ണ റാ​ലി​ക്ക്​ നേ​രെ മു​മ്പ്​ ക​ല്ലേ​റു​ണ്ടാ​യ​ത്​ തെ​റ്റാ​ണെ​ന്നും ചൊ​വ്വാ​ഴ്ച പ​ള്ളി​ക്ക്​ നേ​രെ ക​ല്ലേ​റ്​ ന​ട​ന്ന സം​ഭ​വ​​ത്തെ പ​റ്റി ത​നി​ക്ക്​ അ​റി​യി​ല്ലെ​ന്നും സം​സ്ഥാ​ന കൃ​ഷി​മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ പ​റ​ഞ്ഞു. ആ​ക്ര​മി​ക​ളെ ശി​ക്ഷി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ്​ നേ​താ​വും പ്ര​തി​പ​ക്ഷ​നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaStone peltingmosques
News Summary - Stone pelting on mosques and houses in Karnataka; 15 Hindutva activists arrested
Next Story